Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാൻ ബീഫ് കഴിക്കും, തന്നെ ആർക്കെങ്കിലും തടയാനാവുമോ? മുക്താർ അബ്ബാസ് നഖ്‌വിയുടെ പ്രസ്താവനക്കെതിരെ ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു

ഞാൻ ബീഫ് കഴിക്കും, തന്നെ ആർക്കെങ്കിലും തടയാനാവുമോ? മുക്താർ അബ്ബാസ് നഖ്‌വിയുടെ പ്രസ്താവനക്കെതിരെ ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു

ന്യൂഡൽഹി: ബീഫ് കഴിക്കാൻ ആഗ്രഹമുള്ളവർ പാക്കിസ്ഥാനിലേക്ക് പോകണമെന്ന കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വിയുടെ പ്രസ്താവനക്കെതിരെ എതിർപ്പുമായി കേന്ദ്രമന്ത്രി തരന്നെ രംഗത്ത്. അരുണാചൽ പ്രദേശിൽ നിന്നുള്ള ബിജെപി പ്രതിനിധിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ കിരൺ റിജിജുവാണ് നഖ്വിയെ തള്ളി രംഗത്തെത്തിയത്. ആരൊക്കെ പറഞ്ഞാലും താൻ ബീഫ് കഴിക്കുമെന്നും, തന്നെ ആർക്കെങ്കിലും തടയാൻ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

അരുണാചൽ പ്രദേശ് സ്വദേശിയായ താൻ ബീഫ് കഴിക്കുമെന്നും തന്നെ ആർക്കെങ്കിലും തടയാനാവുമോ എന്നുമാണ് അദ്ദേഹം ചോദിച്ചത്. മറ്റൊരാളുടെ കാര്യങ്ങളിൽ നമുക്ക് ഇടപെടാതിരിക്കാം എന്നും റിജിജു വ്യക്തമാക്കി. മിസോറാമിന്റെ തലസ്ഥാനമായ ഐസ്‌വാളിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

മഹാരാഷ്ട്രയിൽ ഹൈന്ദവരാണ് കൂടുതലുള്ളതെങ്കിൽ അവരുടെ വിശ്വാസത്തിന് അനുസൃതമായ നിയമങ്ങൾ അനുസരിക്കാൻ അവരെ അനുവദിക്കാം. എന്നാൽ താൻ കഴിയുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂരിഭാഗം പേരും ബീഫ് കഴിക്കുന്നവരാണ്. അവരുടെ ജീവിത രീതിയിൽ അവർക്ക് പ്രശ്‌നങ്ങളില്ല. എല്ലാ സ്ഥലങ്ങളിൽ താമസിക്കുന്നവരുടെ വികാരത്തേയും നമ്മൾ മാനിക്കണം. അനേകം മതങ്ങളും ജാതികളും ഉള്ള ഈ രാജ്യത്ത് നമ്മൾ എല്ലാവരുടേയും പ്രവർത്തികൾക്ക് ബഹുമാനം നൽകണം. നമ്മളുടെ വിശ്വാസവും പ്രവർത്തികളും മറ്റാരിലും ബലം പ്രയോഗിച്ച് അടിച്ചേൽപ്പിക്കരുതെന്നും അത് ശരിയല്ലെന്നും റിജിജു കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിലും ഹരിയാനയിലും ബീഫ് നിരോധിച്ചതിനെ തുടർന്നാണ് നഖ്‌വി ബീഫ് കഴിക്കാതെ പറ്റില്ല എന്നുള്ളവർക്ക് പാക്കിസ്ഥാനിലേക്കോ, അറബ് രാജ്യങ്ങളിലേക്കോ അല്ലെങ്കിൽ അവ ലഭ്യമായ ലോകത്തിലെ മറ്റെവിടങ്ങളിലേക്കുമോ പോകാമെന്ന് പറഞ്ഞത്. മുക്താർ അബ്ബാസ് നഖ്വിയുടെ പ്രസ്താവനയെ തള്ളി നേരത്തെ അരുൺ ജെയ്റ്റി അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. ഇന്ത്യ ഒട്ടാകെ ഗോവധ നിരോധനം നടപ്പിലക്കാൻ പോകുമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയായ രാജ്‌നാഥ് സിങ് വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP