Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലെഫ്റ്റനന്റ് ഗവർണറുടെ വസതിക്ക് മുന്നിൽ സമരം നടത്തുന്ന കെജ്രിവാളിന് ഊർജം പകർന്ന് കോഫി അന്നന്റെ കത്ത്; ആരോഗ്യ മേഖലയിൽ ഡൽഹി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ലോകത്തരം: ഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ തുടങ്ങി വെച്ച മൊഹല്ലേ ക്ലീനിക്കുകൾക്ക് ലോകത്തിന്റെ കയ്യടി

ലെഫ്റ്റനന്റ് ഗവർണറുടെ വസതിക്ക് മുന്നിൽ സമരം നടത്തുന്ന കെജ്രിവാളിന് ഊർജം പകർന്ന് കോഫി അന്നന്റെ കത്ത്; ആരോഗ്യ മേഖലയിൽ ഡൽഹി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ലോകത്തരം: ഡൽഹിയിൽ അരവിന്ദ് കെജ്രിവാൾ തുടങ്ങി വെച്ച മൊഹല്ലേ ക്ലീനിക്കുകൾക്ക് ലോകത്തിന്റെ കയ്യടി

ന്യൂ ഡൽഹി: ലെഫ്റ്റനന്റ് ഗവർണറുടെ വസതിക്ക് മുന്നിൽ ഡൽഹി മുഖ്യമന്ത്രിയും മന്ത്രിമാരും സമരം തുടങ്ങിയിട്ട് ഇന്ന് ആറ് ദിവസമാവുകയാണ്. ഭരണം നടത്താൻ ഐഎഎസുകാരുട സഹകരണം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കൂട്ടരം സമരം നടത്തുന്നത്. പ്രാഥമിക ആരോഗ്യ മേഖലയിൽ കെജ്രിവാൾ നടത്തിപ്പോന്ന മൊഹല്ലെ ക്ലിനിക്കുകൾ കൂടുതലായി അനുവദിക്കണം എന്നതാണ് കെജ്രിവാളിന്റെ പ്രധാന ആവശ്യം. എന്നാൽ കെജ്രിവാളിനോട് സഹകരിക്കാൻ ഉദ്യോഗസ്ഥരെ ഗവർണറോ ഇതുവരെ തയ്യാറായിട്ടില്ല.

എന്നാൽ സമരം നടത്തുന്ന കെജ്രിവാളിന് ഉാർജം പകർന്ന് ഒരു കത്ത് വന്നിരിക്കുകയാണ്. ഐക്യരാഷ്ട്രസഭ മുൻ ജനറൽ സെക്രട്ടറിയായിരുന്ന കോഫി അന്നന്റെതാണ് കത്ത്. ഡൽഹിയിലെ ആരോഗ്യ മേഖലയിൽ കെജ്രിവാൾ നടത്തുന്ന പ്രവർത്തനങ്ങളെ അനുമോദിച്ചുള്ളതാണ് അന്നന്റെ കത്ത്. മൊഹല്ലെ ക്ലിനിക്കുകൾ വഴി സൗജന്യ പ്രാഥമിക ആരോഗ്യ ചികിത്സ നൽകുന്ന കെജ്രിവാൾ മോഡലിനെയും കോഫി അന്നൻ പുകഴ്‌ത്തുന്നു.

നെൽസൺ മണ്ടേല തുടങ്ങി വെച്ച എൽഡേഴ്‌സ് എന്ന സംഘടനയ്ക്ക് വേണ്ടി ആണ് കോഫി അന്നൻ കത്തെഴുതിയത്. സംഘടനയിലെ അംഗങ്ങൾ മൊഹല്ലെ ക്ലിനിക്കുകളുടെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാൻ ജുലൈയിൽ ഡൽഹിയിൽ വരുമെന്നും കത്തിൽ പറയുന്നു. കെജ്രിവാൾ ട്വിറ്ററിലൂടെയാണ് അന്നന്റെ കത്ത് പങ്കുവെച്ചത്. എല്ലാ ഡൽഹിക്കാർക്കും ഇത് അഭിമാന നിമിഷം എന്നു പറഞ്ഞാണ് ഈ കത്ത് പങ്കുവെച്ചിരിക്കുന്നത്.

ആഗോള തലത്തിൽ പ്രശംസ പിടിച്ചു പറ്റിയ ഇത്തരം ഒരു പ്രവർത്തനത്തെയാണ് ലെഫറ്റനന്റ് ഗവർണരും ഐഎഎസ് ഉദ്യോഗസ്ഥരും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ലെഫറ്റനന്റ് ഗവർണരുുടെ വസതിക്ക് മുന്നിലുള്ള കെജ്രിവാളിന്റെ സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. എന്നാൽ കേന്ദ്ര സർക്കാരിന്റെ പിന്തുണയുള്ള ലെഫ്റ്റനന്റ് ഗവർണർ അരവിന്ദ് കെജ്രിവാളിനും മന്ത്രിമാർക്കും നേരെ മുഖം തിരിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP