Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലാഡ്‌ലി മീഡിയ ദേശീയ അവാർഡുകൾ സമ്മാനിച്ചു

ലാഡ്‌ലി മീഡിയ ദേശീയ അവാർഡുകൾ സമ്മാനിച്ചു

മുംബൈ: ഇക്കൊല്ലത്തെ ലാഡ്‌ലി മീഡിയ ദേശീയ അവാർഡുകൾ മുംബൈയിൽ സമ്മാനിച്ചു. നരിമാൻ പോയിന്റിലുള്ള നാഷണൽ സെന്റർ ഫോർ പെർഫോർമിങ് ആർട്ട്‌സിലെ ടാറ്റാ തീയേറ്ററിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് മുഖ്യ അതിഥി ആയിരുന്നു.

എഴുത്തുകാരിയും മാദ്ധ്യമപ്രവർത്തകയുമായ കെ.എ.ബീന, ഡോക്യുമെന്ററി സംവിധായിക ഷൈനി ജേക്കബ് ബെഞ്ചമിൻ, ഏഷ്യാ നെറ്റ് ന്യൂസിലെ പ്രിയ ഇളവെള്ളിമഠം എന്നിവർക്കാണ് കേരളത്തിൽ നിന്ന് അവാർഡുകൾ ലഭിച്ചത്.

കെ.എ.ബീന മാതൃഭൂമി.കോമിൽ എഴുതുന്ന അകകാഴ്ച കോളത്തിനാണു വെബ് വിഭാഗത്തിൽ അവാർഡ് ലഭിച്ചത് ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത 'ട്രാൻസലേറ്റ് ലൈവ്‌സ് മൈഗ്രേഷൻ റീ വിസിറ്റട്' എന്ന ഡോക്യുമെന്ററിയും പ്രിയ ഇളവെള്ളിമഠം അവതരിപ്പിച്ച 'മലയാളം പറയുന്ന ഹരിയാന ' എന്ന പരിപാടിയും അവാർഡ് നേടി.

നേരത്തെ ദക്ഷിണ മേഖല അവാർഡും ഇവർക്ക് ലഭിച്ചിരുന്നു. പ്രശസ്ത ഗായിക ലത മങ്കെഷ്‌കറിനു വോയിസ് ഓഫ് ദി സെന്റുറി അവാർഡ് ചടങ്ങിൽ സമ്മാനിച്ചു. ശീലങ്കൻ റെഡിയോവിൽ നിന്ന് 'ബിനാകാ ഗീത മാല' പരിപാടി അവതരിപ്പിച്ചിരുന്ന അമീൻ സയാനി, ഹേമന്ത് വിരണി, പ്രശസ്ത നടിമാരായ ദീപ സാഹി, മിത വസിഷ്റ്റ്, വിജയ മേത്ത തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. യു എൻ എഫ് പി എ പ്രതിനിധി ഫ്രെടരിക് മേഇജേർ ,കാനഡ കൊന്‌സുലെട്റ്റ് ജനറൽ റിച്ചാർഡ് ബെയിൽ തുടങ്ങിയവരും പങ്കെടുത്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജെന്റർ സെൻസിറ്റിവിറ്റി ലക്ഷ്യമാക്കി മികച്ച മാദ്ധ്യമ പ്രവർത്തനം നടത്തുന്ന മാദ്ധ്യമ പ്രവർത്തകർക്ക് വേണ്ടി കഴിഞ്ഞ ആറുവർഷയമായി ലാഡ്‌ലി അവാർഡുകൾ നൽകി വരുന്നു. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പോപുലേഷൻസ്റ്റ് എന്ന സംഘടന യുണൈറ്റട് നേഷൻസ് പോപുലേഷൻ ഫണ്ടിന്റെ സഹായത്തോടെ അവാർഡ് ഏർപെടുത്തിയിരിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP