Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ഗംഗാമാതാവ് വീട്ടിലെത്തിയത് ഭാഗ്യം'; വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായവരെ ആശ്വസിപ്പിക്കാൻ ലാലു പ്രസാദ് പറഞ്ഞ വാക്കുകൾ വിനയായി; ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞ ജനങ്ങളെ പരിഹസിച്ചെന്ന് എതിരാളികൾ

'ഗംഗാമാതാവ് വീട്ടിലെത്തിയത് ഭാഗ്യം'; വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായവരെ ആശ്വസിപ്പിക്കാൻ ലാലു പ്രസാദ് പറഞ്ഞ വാക്കുകൾ വിനയായി; ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞ ജനങ്ങളെ പരിഹസിച്ചെന്ന് എതിരാളികൾ

പട്‌ന: വെള്ളപ്പൊക്കത്തിൽപ്പെട്ടു സർവതും നഷ്ടമായ ജനങ്ങളെ ആശ്വസിപ്പിക്കാൻ എത്തിയ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ് വിവാദക്കുരുക്കിൽ. 'നിങ്ങളുടെ വീട്ടിൽ ഗംഗാമാതാവ് കയറിയത് ഭാഗ്യമാണെ'ന്ന ലാലുവിന്റെ പ്രസ്താവനയാണ് വിവാദമായത്.

വെള്ളപ്പൊക്കബാധിത പ്രദേശമായ ഫത്തുവാ സന്ദർശിക്കുന്നതിനിടെയാണ് ലാലു ഇത്തരമൊരു പ്രസ്താവന നടത്തിയത്. ദുരിതബാധിതരെ ആശ്വസിപ്പിക്കാൻ ശ്രമിച്ച ആർജെഡി നേതാവിനു കനത്ത തിരിച്ചടിയാണ് ഈ വാചകം സമ്മാനിച്ചത്.

ലാലുവിനൊപ്പം മകനും ബീഹാർ മന്ത്രിയുമായ തേജ്പ്രതാപ് യാദവും ഉണ്ടായിരുന്നു. വെള്ളപ്പൊക്ക പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ സംവിധാനങ്ങൾ പാരജയപ്പെട്ടുവെന്ന പാരാതി ഉയരുമ്പോഴാണ് ലാലുവിന്റെ പ്രസ്താവന. ലാലുവിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രംഗത്തെത്തി. വെള്ളവും ഭക്ഷണവും കിട്ടാതെ ജനങ്ങൾ വലയുമ്പോൾ അവരെ അപമാനിക്കുകയാണ് ലാലുചെയ്തതെന്ന് ബിജെപി കുറ്റപ്പെടുത്തി. കനത്തമഴയെ തുടർന്ന് ഗംഗനദി കരകവിഞ്ഞതിനെത്തുടർന്നാണ് ബീഹാറിന്റെ പലമേഖലകളും വെള്ളത്തിനടിയിൽ ആയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP