Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമർനാഥ് തീർത്ഥാടകരെ ലക്ഷ്യമിട്ട് ലഷ്‌കർ ഇ തൊയ്ബ; തീർത്ഥാടകരെ ആക്രമിക്കാൻ കാശ്മീരിലെ യുവാക്കൾക്ക് പ്രത്യേക പരിശീലനം; ആയുധപരിശീലനം അഭ്യസിപ്പിക്കുന്നത് അതിർത്തി കടത്തി; ആസൂത്രിതർ ഷുജാദ് ബുഹാരി വധത്തിലെ സംഘമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ

അമർനാഥ് തീർത്ഥാടകരെ ലക്ഷ്യമിട്ട് ലഷ്‌കർ ഇ തൊയ്ബ; തീർത്ഥാടകരെ ആക്രമിക്കാൻ കാശ്മീരിലെ യുവാക്കൾക്ക് പ്രത്യേക പരിശീലനം; ആയുധപരിശീലനം അഭ്യസിപ്പിക്കുന്നത് അതിർത്തി കടത്തി; ആസൂത്രിതർ ഷുജാദ് ബുഹാരി വധത്തിലെ സംഘമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അമർനാഥ് തീർത്ഥാടകരെ അക്രമിക്കാൻ പദ്ധതിയിട്ട് ലഷ്‌കർ ഇ തൊയ്ബ. കാശ്മീരിലെ യുവാക്കൾക്ക് ആയുധപരിശീലനം നൽകിയതായിട്ടാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. കശ്മീരിൽ കൊല്ലപ്പെട്ട പത്രപ്രവർത്തകൻ ഷുജാദ് ബുഖാരിയുടെ വധത്തിനു പിന്നിൽ പ്രവർത്തിച്ച സംഘമാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് സൂചന. ആക്രമണത്തിന് മുന്നോടിയായി കാശ്മീരിൽ നിന്നുള്ള കൂടുതൽ യുവാക്കൾക്ക് ആയുധ പരിശീലനം നൽകാൻ ലഷ്‌കർ തൊയ്ബ തീരുമാനിച്ചിട്ടുള്ളതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. കാശ്മീരിൽ നിന്ന് ഭീകരസംഘത്തിൽ ചേർന്ന പല യുക്കാളും അതിർത്തി കടന്ന് പോയി ആയുധ പരിശീലനം നേടിയെന്നാണ് കണ്ടെത്തൽ. സൈന്യത്തിനെ ആക്രമിച്ച് ആയുധങ്ങൾ വൻ തോതിൽ പിടിച്ചടക്കുന്നത് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.

റംസാൻ നോമ്പുമായി ബന്ധപ്പെട്ട് നടപ്പാക്കിയിരുന്ന വെടിനിർത്തലിനോടനുബന്ധിച്ചാണ് ഇത്തരം സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. അനന്ത്‌നാഗിൽ കഴിഞ്ഞ ദിവസവും ആയുധം തട്ടിയെടുക്കുന്ന സംഭവമുണ്ടായിരുന്നു. ഇതെല്ലാം ഭീകരർ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്ന ആക്രമണത്തിനു മുന്നോടിയായാണ് വിലയിരുത്തപ്പെടുന്നത്. അടുത്തിടെയായി കശ്മീരി യുവാക്കൾ പാക്കിസ്ഥാനിലേക്ക് കടക്കുകയും അവിടെന്ന് ആയുധ പരിശീലനം നേടുകയും തിരിച്ചുവന്ന് ഭീകര സംഘടനകളിൽ അംഗങ്ങളാകുകയും ചെയ്യുന്ന പ്രവണത വർധിച്ചിട്ടുള്ളതായും തിരിച്ചറിഞ്ഞിട്ടുണ്ട്. യാത്രാരേഖകളോടു കൂടിത്തന്നെ യുവാക്കൾ പാക്കിസ്ഥാനിലേക്ക് പോവുകയും രണ്ട്-നാല് ആഴ്ച നീളുന്ന പരിശീലനങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള 10 സംഭവങ്ങളാണ് രഹസ്യാന്വേഷണ വിഭാഗം ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.

മാധ്യമപ്രവർത്തകൻ ഷുജാദ് ബുഖാരിയുടെ വധത്തിനു പിന്നിൽ പ്രവർത്തിച്ചവരെന്നു കരുതുന്ന നവീദ് ജത്ത്, ആസാദ് അഹമ്മദ് മാലിക് എന്നി ലഷ്‌കർ ഇ തൊയ്ബ നേതാക്കൾ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നതായാണ് വിവരം. ഇയാളുടെ നേതൃത്വത്തിലായിരിക്കും ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ജൂലായിൽ അമർനാഥ് തീർത്ഥാടകർക്കു നേരെ ലഷ്‌കർ ഇ തൊയ്ബ നടത്തിയ ആക്രമണത്തിൽ എട്ട് തീർത്ഥാടകർ മരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP