Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുജറാത്തിനെ വെജിറ്റേറിയൻ ആക്കാൻ മുഖ്യമന്ത്രി വിജയ് രൂപാണി; പശുക്കളെ കൊന്നാൽ ജീവപര്യന്തം തടവ്: ഗുജറാത്ത് ഗാന്ധിയുടെയും പട്ടേലിന്റെയും നാടെന്നും മുഖ്യമന്ത്രി

ഗുജറാത്തിനെ വെജിറ്റേറിയൻ ആക്കാൻ മുഖ്യമന്ത്രി വിജയ് രൂപാണി; പശുക്കളെ കൊന്നാൽ ജീവപര്യന്തം തടവ്: ഗുജറാത്ത് ഗാന്ധിയുടെയും പട്ടേലിന്റെയും നാടെന്നും മുഖ്യമന്ത്രി

അഹമ്മദബാദ്: ഗുജറാത്തിനെ ഒരു വെജിറ്റേറിയൻ സംസ്ഥാനമാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി. പശുക്കളെ കൊന്നാൽ ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതിയെക്കുറിച്ച് വിശദീകരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ ഒരു ഭക്ഷണത്തിനും എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.

സത്യവും അഹിംസയും എന്ന ഗാന്ധിജിയുടെ തത്വം പാലിക്കുന്ന അപൂർവ്വ സംസ്ഥാനങ്ങളിൽ ഒന്നാണ് ഗുജറാത്ത്. ഇത് മഹാത്മാഗാന്ധിയുടെ ഗുജറാത്താണ്, വല്ലഭായി പട്ടേലിന്റെ ഗുജറാത്താണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്താണിത് രൂപാണി പറഞ്ഞു.

വെള്ളിയാഴ്ച പ്രതിപക്ഷമായ കോൺഗ്രസിന്റെ അസാന്നിധ്യത്തിലാണ് പുതിയ ഭേദഗതി അവതരിപ്പിച്ചത്. ജീവപര്യന്തമോ പത്തുവർഷത്തെ തടവോ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഭേദഗതി. അതേസമയം പ്രതിപക്ഷാംഗങ്ങൾ ഇല്ലായിരുന്നെങ്കിലും നിയമസഭ ഗാലറിയിൽ തിങ്ങിനിറഞ്ഞ ഹിന്ദു സന്യാസിമാരുടെ സാന്നിധ്യത്തിലായിരുന്നു ഭേദഗതി അവതരണം.
ഗോമാംസം കൊണ്ടു പോകാനുപയോഗിക്കുന്ന വാഹനങ്ങൾക്ക് ചുമത്തുന്ന പിഴയും ഇരട്ടിയായി വർധിപ്പിച്ചിട്ടുണ്ട്. ഇൻപതിനായിരത്തിൽനിന്ന് ഒന്ന് മുതൽ അഞ്ച് ലക്ഷം വരെയാണ് വർധന. മാംസം കടത്തുന്നവരെ മൂന്നു മുതൽ ഏഴുവരെ വർഷം ജയിലിലടയ്ക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP