Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യ നയത്തിൽ കേരളത്തിന്റെ തീരുമാനം തെറ്റ്; നിരോധനത്തിലൂടെ ഒന്നും ഇല്ലാതാക്കാൻ സാധിക്കില്ലെന്നും കട്ജു

മദ്യ നയത്തിൽ കേരളത്തിന്റെ തീരുമാനം തെറ്റ്; നിരോധനത്തിലൂടെ ഒന്നും ഇല്ലാതാക്കാൻ സാധിക്കില്ലെന്നും കട്ജു

ഡൽഹി: കേരളത്തിൽ മദ്യനിരോധനം കൊണ്ടുവരാനുള്ള തീരുമാനത്തിനെതിരെ ജസ്റ്റിസ് മാർക്കണ്ഡേ കട്ജു രംഗത്ത്. മദ്യം പൂർണമായി നിരോധിക്കുന്നത് തെറ്റായ തീരുമാനമാകുമെന്ന് കട്ജു ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു. കുറ്റകൃത്യങ്ങൾ പെരുകാനെ ഈ നടപടി ഇടയാക്കുവെന്നാണ് പോസ്റ്റിൽ പ്രസ് കൗൺസിൽ ചെയർമാൻ കട്ജു പറയുന്നത്.

നിരോധനത്തിലൂടെ ഒന്നും ഇല്ലാതാക്കാൻ സാധിക്കില്ല എന്ന യാഥാർത്ഥ്യമാണ് ആദ്യം തിരിച്ചറിയേണ്ടത്. നിരോധനം ഏപ്പോഴും വിപരീത ഫലം ഉണ്ടാക്കുകയാണ് ചെയ്യുക. പകരം ബോധവൽക്കരണമാണ് ഏറ്റവും ശരിയായ മാർഗ്ഗം. മദ്യ ഉപഭോഗം കുറക്കാൻ അതാണ് കേരള സർക്കാർ ചെയ്യേണ്ടതെന്ന് മാർക്കണ്ഡേ കഡ്ജു ഉപദേശിക്കുന്നു. മദ്യനിരോധനം കൊണ്ടുവരാനുള്ള തീരുമാനം ഒരിക്കലും പ്രായോഗികമല്ല.

അത് തെറ്റായ തീരുമാനമാണ്. സാധാരണക്കാരായ ജനങ്ങൾ അവരുടെ ജീവിത ദുഃഖം മറികടക്കാൻ അല്പം മദ്യപിക്കും. അത് നിർത്തുമ്പോൾ അവരുടെ ജീവിത നിലവാരം ഉയർത്താൻ കഴിയുമോ എന്നുകൂടി പരിശോധിക്കണം. അമേരിക്കയിൽ കൊണ്ടുവന്ന മദ്യനിരോധനം അവിടെ കുറ്റകൃത്യങ്ങൾ കൂട്ടുകയാണ് ചെയ്തത്. ഇത്തരം യാഥാർത്ഥ്യങ്ങൾ കാണാതെയാണ് കേരള സർക്കാരിന്റെ തീരുമാനമെന്നും മാർക്കണ്ഡേയ കട്ജു പ്രതികരിക്കുന്നു.   

അതേ സമയം കേരളത്തിലെ സ്ത്രീ സമൂഹത്തിന് സന്തോഷകരമായ വാർത്തയാണ് സർക്കാരിൻറെ പുതിയ മദ്യനയമെന്ന് സുഗതകുമാരി പറഞ്ഞു. സർക്കാറിൻറെ പുതുക്കിയ മദ്യനയം കേരളീയ സമൂഹത്തിന് പ്രതീക്ഷക്ക് വക നൽകുന്നതാണെന്ന് സുഗതകുമാരി പറഞ്ഞു. കുടുംബങ്ങളിൽ സമാധാനം കൊണ്ടു വരുന്നതിന്? തീരുമാനം സഹായകമാകും. വൈകിയാണെങ്കിലും തീരുമാനം നടപ്പിലാക്കിയത് സ്വാഗതാർഹമാണെന്നും സുഗതകുമാരി പറയുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP