Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റയിൽവേ സ്റ്റേഷനിൽ കടലാസ് വലിച്ചെറിഞ്ഞാലും 500 രൂപ പിഴ വരുന്നു; പ്ലാസ്റ്റിക് കുപ്പികൾ ഇടുന്നവർക്ക് അയ്യായിരവും

റയിൽവേ സ്റ്റേഷനിൽ കടലാസ് വലിച്ചെറിഞ്ഞാലും 500 രൂപ പിഴ വരുന്നു; പ്ലാസ്റ്റിക് കുപ്പികൾ ഇടുന്നവർക്ക് അയ്യായിരവും

ന്യൂഡൽഹി: റയിൽവേ സ്റ്റേഷനുകളിൽ അലക്ഷ്യമായി എന്തും വലിച്ചെറിയുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങൾ റയിൽവേയുടെ നിരീക്ഷണത്തിലാണ്. കടലാസാണ് എറിയുന്നതെങ്കിൽ 500 രൂപ പോക്കറ്റിൽ കരുതണം. പ്ലാസ്റ്റിക്ക് കുപ്പിക്ക് 5000 രൂപയും.

ദേശീയ ഹരിത ട്രിബ്യൂണലാണ് റെയിൽവേ സ്റ്റേഷനിലെ പാരിസ്ഥിതികാവസ്ഥയ്ക്ക് കോട്ടം തട്ടാതിരിക്കാൻ സുപ്രധാന നിർദ്ദേശം റെയിൽവേയ്ക്ക് നൽകിയത്. പിഴ മാത്രം നൽകിയാൽ പോരാ. പരിസര വൃത്തികേടാക്കുന്നവരെ കൊണ്ട് തന്നെ അവ മാറ്റണമെന്നും ഹരിത ട്രിബ്യൂണൽ വ്യക്തമാക്കിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണത്തിന് പോന്ന കുറ്റം ചെയ്യുന്നവരിൽ നിന്ന് 5000 രൂപയിലധികം പിഴ ഇടാക്കണമെന്നും നിർദ്ദേശമുണ്ട്. റെയിൽവേ സ്റ്റേഷനുകളിലെ ശുചിത്വം നിലനിർത്തുന്നതിൽ റെയിൽവേ വകുപ്പ് വലിയ വീഴ്ചയാണ് വരുത്തുന്നതെന്നും ട്രിബ്യൂണൽ നിരീക്ഷിച്ചിട്ടുണ്ട്.

കുറ്റം ചെയ്യുന്നവരിൽ നിന്ന് കൃത്യമായ നഷ്ടപരിഹാരം റെയിൽവേ ഈടാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ചെറിയ കാര്യങ്ങളിൽ ശക്തമായ നടപടികൾ എടുക്കാൻ കഴിയില്ലെന്ന വാദം അംഗീകരിക്കാൻ കഴിയില്ല. ആവശ്യമെങ്കിൽ കുറ്റക്കാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വന്തമായി പൊലീസ് ഉൾപ്പെടെയുള്ള റെയിൽവേയ്ക്ക് ഇതിനൊന്നും കഴിയില്ലെന്ന് പറയുന്നത് മുഖവിലയ്ക്ക് എടുക്കാൻ കഴിയില്ല. 9000 ട്രയിനുകളിലായി പതിനാല് ദശലക്ഷം പേരാണ് ഓരോ ദിവസവും യാത്രചെയ്യുന്നത്.

3980 മെട്രിക് ടൺ മാലിന്യം ഉണ്ടാകുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 6758 കിലോ പ്ലാസ്റ്റിക് മാലിന്യം ഡൽഹിയിലെ മൂന്ന് സ്റ്റേഷനുകളിൽ മാത്രം ഉണ്ടാകുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഹരിത ട്രിബ്യൂണലിന്റെ വിധി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP