Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിയ മുസ്ലീമുകൾ പണിത ബാബറി മസ്ജിദിന്റെ സ്ഥലത്തിന് ഇറാനിലെ സിയകളെ കൊണ്ടു അവകാശവാദം ഉന്നയിപ്പിച്ചു സുന്നികളെ ഒറ്റപ്പെടുത്തി രാമക്ഷേത്രംപണിയാനുള്ള അദ്വാനിയുടെ നീക്കം തടഞ്ഞത് വാജ്‌പേയ്; വാജ്‌പേയ് സർക്കാരിന്റെ ഉള്ളുകളികൾ വ്യക്തമാക്കി പുസ്തകം പുറത്തിറക്കി

സിയ മുസ്ലീമുകൾ പണിത ബാബറി മസ്ജിദിന്റെ സ്ഥലത്തിന് ഇറാനിലെ സിയകളെ കൊണ്ടു അവകാശവാദം ഉന്നയിപ്പിച്ചു സുന്നികളെ ഒറ്റപ്പെടുത്തി രാമക്ഷേത്രംപണിയാനുള്ള അദ്വാനിയുടെ നീക്കം തടഞ്ഞത് വാജ്‌പേയ്; വാജ്‌പേയ് സർക്കാരിന്റെ ഉള്ളുകളികൾ വ്യക്തമാക്കി പുസ്തകം പുറത്തിറക്കി

ന്യൂഡൽഹി: വാജ്‌പേയി സർക്കാരിന്റെ കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന എൽ.കെ. അദ്വാനി അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ ഇറാനിലെ ഷിയാമുസ്ലിം വിഭാഗവുമായി ധാരണയുണ്ടാക്കിയെന്ന് വെളിപ്പെടുത്തൽ. പ്രമുഖ മാദ്ധ്യമപ്രവർത്തകൻ എൻ.പി. ഉല്ലേഖ് എഴുതിയ ദി അൺടോൾഡ് വാജ്‌പേയി എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തൽ.

ഷിയാ മുസ്ലിങ്ങൾ നിർമ്മിച്ചെന്നു കണക്കാക്കപ്പെടുന്നതാണ് ബാബറി മസ്ജിദ്. ഈ സ്ഥലത്ത് ഇറാനിലെ ഷിയാ പണ്ഡിതനെക്കൊണ്ട് അവകാശവാദം ഉന്നയിപ്പിച്ച് ക്ഷേത്രനിർമ്മാണത്തിനു വഴിയൊരുക്കാനായിരുന്നു അദ്വാനിയുടെ നീക്കം.

ഒരു സ്ഥലത്തെ പള്ളി തകർന്നാൽ അതേസ്ഥലത്ത് വീണ്ടും അതു നിർമ്മിക്കാൻ പാടില്ലെന്ന വിശ്വാസം ഷിയാ വിഭാഗങ്ങളിൽ ചിലർക്കുണ്ട്. അത് ഉപയോഗപ്പെടുത്തി ഷിയാ പണ്ഡിതനെക്കൊണ്ട് ഈ സ്ഥലത്തിന് അവകാശവാദമുന്നയിപ്പിക്കുകയും ബാബറി മസ്ജിദിനായി വാദിക്കുന്ന സുന്നികളെ ഒഴിവാക്കുകയും ആയിരുന്നു തന്ത്രം. അങ്ങനെ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ അദ്വാനിയുടെ ആശീർവാദത്തോടെ ഒരു വിഭാഗം പദ്ധതി തയ്യാറാക്കി. ഷിയാ വിഭാഗം അവകാശവാദമുന്നയിച്ചാൽ ഇന്ത്യയിലെ സുന്നികൾ പിന്മാറുമെന്നായിരുന്നു കണക്കുകൂട്ടൽ. പുതിയ നിയോഗവുമായി ഒരു ഉദ്യോഗസ്ഥൻ ടെഹ്‌റാനിലേക്കു പറന്നു.

ചർച്ച പുരോഗമിക്കവേ, കാശിയിലെയും മഥുരയിലെയും മുസ്ലിം പള്ളികൾ ഇതേ രീതിയിൽ ഒഴിപ്പിക്കണമെന്ന് വി.എച്ച്.പി. നേതാക്കൾ ആവശ്യമുന്നയിച്ചു. അയോധ്യാപ്രശ്‌നം തീർന്നാൽ അദ്വാനിക്കായിരിക്കും അതിന്റെ കീർത്തി ലഭിക്കുകയെന്നതിനാൽ വാജ്‌പേയി അനുകൂലികൾ പദ്ധതിയെ എതിർത്തു. ഇതോടെ, അദ്വാനിയുടെ രാമക്ഷേത്ര പദ്ധതി നടപ്പായില്ല. അദ്ദേഹത്തിനായി പദ്ധതി നടപ്പാക്കാൻ ശ്രമിച്ച സംഘത്തിലെ ഒരു ഉന്നതോദ്യോഗസ്ഥനാണ് ഇക്കാര്യം തന്നോടു വെളിപ്പെടുത്തിയതെന്ന് ഉല്ലേഖ് പറഞ്ഞു.

വാജ്‌പേയിയെ മാറ്റി അദ്വാനിയെ പ്രധാനമന്ത്രിയാക്കാൻ നീക്കം നടന്നിരുന്നുവെന്നാണ് പുസ്തകത്തിലെ മറ്റൊരു വെളിപ്പെടുത്തല്. വാജ്‌പേയിയെ രാഷ്ട്രപതിയാക്കി അദ്വാനിയെ പ്രധാനമന്ത്രിയാക്കാൻ ഒരു പ്രമുഖ ആർഎസ്എസ്. നേതാവ് ചർച്ച നടത്തിയെന്നും പുസ്തകം വെളിപ്പെടുത്തി. വാജ്‌പേയിയുടെ ജന്മദിനമായ ഞായറാഴ്ച പുസ്തകം പുറത്തിറങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP