Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൽഎൻജി പൈപ്പ്‌ലൈൻ പദ്ധതി രണ്ടുവർഷത്തിനകം പൂർത്തിയാക്കാമെന്ന് പെട്രോനെറ്റ് എംഡി; തീരുമാനം പിണറായിയുമായുള്ള കൂടിക്കാഴ്ചയിൽ; സ്ഥലമേറ്റെടുപ്പിലെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

എൽഎൻജി പൈപ്പ്‌ലൈൻ പദ്ധതി രണ്ടുവർഷത്തിനകം പൂർത്തിയാക്കാമെന്ന് പെട്രോനെറ്റ് എംഡി; തീരുമാനം പിണറായിയുമായുള്ള കൂടിക്കാഴ്ചയിൽ; സ്ഥലമേറ്റെടുപ്പിലെ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

ന്യൂഡൽഹി: കേരളമുൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുള്ള പ്രകൃതിവാതക പൈപ്പ്‌ലൈൻ പദ്ധതി രണ്ടുവർഷത്തിനകം പൂർത്തിയാക്കുമെന്ന് പെട്രോനെറ്റ് എംഡി പ്രഭാത് സിങ്. കേരളത്തിൽ പദ്ധതി പ്രവർത്തനം നിലച്ചിരിക്കുകയാണ്. സ്ഥലമേറ്റെടുപ്പിലെ പ്രശ്‌നങ്ങളാണ് പ്രധാനകാരണം. പൈപ്പ് ലൈൻ കടന്നുപോകുന്നിടങ്ങളിൽ സ്ഥലമേറ്റെടുപ്പ് സ്ഥലവാസികളുടെ ആശങ്കയെത്തുടർന്ന് പലയിടങ്ങളിലും മുടങ്ങിയതോടെയാണ് പദ്ധതിപ്രവർത്തനങ്ങൾ നിലച്ചത്.

എന്നാൽ ഇപ്പോൾ ഈ തടസ്സങ്ങൾ നീക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകിയ സാഹചര്യത്തിൽ രണ്ടുമാസത്തിനകം കമ്പനി കേരളത്തിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് പ്രഭാത് സിങ് വ്യക്തമാക്കി. പദ്ധതിയെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണേന്ത്യയുടെ വ്യവസായ ആവശ്യങ്ങൾക്ക് എൽഎൻജി പദ്ധതി അത്യാവശ്യമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് ടെർമിനൽ സജ്ജമായെങ്കിലും വാതകം വിപണിയിലെത്തിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ പദ്ധതി മുടങ്ങുകയായിരുന്നു. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പദ്ധതി എത്രയും വേഗം പൂർത്തിയാക്കണമെന്ന് പെട്രോനെറ്റ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP