Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കസ് കൂടാരത്തിലെ സയാമീസ് ഇരട്ടകളുടെ മനസ്സ് കീഴടക്കി സൗണ്ട് എഞ്ചിനിയർ; ഈ ദാമ്പത്യത്തിൽ മൂവരും ആഹ്ലാദത്തിൽ

സർക്കസ് കൂടാരത്തിലെ സയാമീസ് ഇരട്ടകളുടെ മനസ്സ് കീഴടക്കി സൗണ്ട് എഞ്ചിനിയർ; ഈ ദാമ്പത്യത്തിൽ മൂവരും ആഹ്ലാദത്തിൽ

കൊൽക്കത്ത: സയാമീസ് ഇരട്ടകളായ ഗംഗയെയും യമുനയെയും ഇന്ന് സർക്ക്‌സ കൂടാരത്തിലേക്ക് പോകുന്നത് ചിരിച്ച മുഖവുമായാണ്. അനുഭവിച്ചിരുന്ന ഒറ്റപ്പെടലുകൾ തീർന്നിരിക്കുന്നു. ഇന്ന് അവർക്ക് ആൺ തുണയുണ്ട്. അതും പ്രണയിച്ച വ്യക്തി. ഇതിനപ്പുറം എന്ത് നേടാനുണ്ടെന്ന് ചോദിക്കുകയാണ് ഈ സയാമീസ് ഇരട്ടികൾ.

പശ്ചിമബംഗാളിലെ ഒരു ഒറ്റപ്പെട്ട ഗ്രാമത്തിൽ സയാമീസ് ഇരട്ടകളായി ജനിച്ച ഗംഗയെയും യമുനയെയും ദൈവത്തിന്റെ ശാപം ലഭിച്ചവരായാണ് ഗ്രാമവാസികൾ കരുതിപോന്നത്. തെരുവിന്റെ സന്തതികളായി വളർന്ന ഇവർ പിന്നീട് സർക്കസ് കൂടാരത്തിൽ എത്തിപ്പെട്ടു. ഇത് നിർണ്ണായകമായി. ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നിയ വ്യക്തി കൈവിട്ടില്ല. രണ്ടു പേരേയും പൊന്നു പോലെ നോക്കുന്ന.ു ഇന്ന് ഈ കുടുംബം സന്തോഷത്തിലാണ്. അങ്ങനെ പ്രണയത്തിന് സൗന്ദര്യം ഒരു ഘടകം അല്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് ജസിമുദീൻ.

സർക്കസ് തമ്പിൽ സൗണ്ട് എഞ്ചിനീയറായി എത്തിയതായിരുന്നു ജസിമുദീൻ. മൂവരും കണ്ടു മുട്ടുമ്പോൾ ഗംഗയ്ക്കും യമുനയ്ക്കും പ്രായം 45 കഴിഞ്ഞിരുന്നു. എന്നാൽ മനസുകൾ തമ്മിൽ അടുക്കാൻ ഇവർക്ക് പ്രായമോ ശാരീരിക അവശതയോ ഒന്നും തടസമായില്ല. സയാമീസ് ഇരട്ടകളെ വിവാഹം ചെയ്യുന്നതിനോട് സമൂഹവും യാഥാസ്തികരായ ബന്ധുക്കളും എതിർപ്പ് പ്രകടിപ്പിക്കുമെന്ന് അറിയാവുന്നതുകൊണ്ടു തന്നെ വിവാഹിതരാകാതെ തന്നെ ഒരുമിച്ച് ജീവിക്കാൻ മൂവരും തീരുമാനിക്കുകയായിരുന്നു. ഒടുവിൽ ജസീമുദീന് സമീപത്തെ ഒരു സ്‌കൂളിൽ അദ്ധ്യാപകനായി ജോലി ലഭിച്ചതോടെ മൂവരുടെയും ജീവിതം സസുഖം മൂന്നോട്ടു പോകുന്നു. സ്‌കൂളിലെ ജോലി കഴിഞ്ഞ് വൈകുന്നേരങ്ങളിൽ ഗംഗയെയും യമുനയെയും സർക്കസ് കൂടാരത്തിലേക്ക് കൊണ്ടു പോകുന്നതും തിരികെ കൊണ്ടു വരുന്നതും ജസീമുദീനാണ്.

ഈ ബന്ധത്തെ കുറിച്ച് ചോദിച്ചാൽ ജിസമുദീന്റെ പ്രതികരണം ഇങ്ങനെയാണ്. പ്രണയിക്കുന്ന വ്യക്തിയുടെ മനസിന്റെ സൗന്ദര്യമാണ് താൻ പരിഗണിക്കുന്നതെന്ന് ജസീമുദീൻ പറഞ്ഞു. വിവാഹം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാതെ തന്നെ ഈ യാത്ര തുടരും. ഇതിനിടെ സയമീസ് ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ രണ്ടാക്കാനുള്ള ആലോചനയും നടന്നു. എന്നാൽ ശസ്ത്രക്രിയ ഇവരുടെ ജീവന് തന്നെ ഭീഷണിയാകുമെന്ന് ആശങ്ക വന്നു. ഈ സാഹചര്യത്തിൽ സയാമീസ് ഇരട്ടകളായി തുടരാൻ ഗംഗയും യമുനയും തീരുമാനിക്കുകയായിരുന്നു. ഇതിനും ജിസ്മുദീന്റെ പൂർണ്ണ പിന്തുണ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP