Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാചകവാതക സബ്‌സിഡിക്ക് ആധാർ നിർബന്ധമാക്കാം; മറ്റ് സേവനങ്ങൾക്ക് നിർബന്ധമാക്കരുത്; മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്

പാചകവാതക സബ്‌സിഡിക്ക് ആധാർ നിർബന്ധമാക്കാം; മറ്റ് സേവനങ്ങൾക്ക് നിർബന്ധമാക്കരുത്; മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്

ന്യൂഡൽഹി: പാചകവാതക സബ്‌സിഡിക്കും, പൊതുവിതരണ സംവിധാനം വഴിയുള്ള സബ്‌സിഡിക്കും ആധാർ നിർബന്ധമാക്കാമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. അതേസമയം മറ്റ് സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കരുതെന്നും കോടതി ഉത്തരവിട്ടു. എല്ലാ സർക്കാർ സേവനങ്ങൾക്കും ആധാർ നിർബന്ധമല്ല എന്നത് ഇലക്ട്രോണിക് അച്ചടി മാദ്ധ്യമങ്ങൾ വഴി സർക്കാർ പ്രചരിപ്പിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. സ്വകാര്യത മൗലിക അവകാശമാണോ എന്ന കേസിലെ ചോദ്യം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനക്ക് കോടതി വിട്ടു.

സർക്കാർ സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കുന്നത് ചോദ്യം ചെയ്ത് റിട്ട. ജസ്റ്റിസ് പുട്ടസ്വാമി നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പാചക വാതക സബ്‌സിഡി, പൊതുവിതരണ സംവിധാനം വഴിയുള്ള സബ്‌സിഡികൾ എന്നിവ ആധാർ വഴിയാക്കാൻ സർക്കാരിന് തടസ്സമില്ല. എന്നാൽ അവ ഒഴികെയുള്ള മറ്റ് സർക്കാർ സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കരുത്. എല്ലാ സർക്കാർ സേവനങ്ങൾക്കും ആധാർ നിർബന്ധമല്ല എന്നത് ഇലക്ട്രോണിക് അച്ചടി മാദ്ധ്യമങ്ങൾ വഴി സർക്കാർ പ്രചരിപ്പിക്കണം.

പാചകവാതക സബ്‌സിഡിയും പൊതുവിതരണ സബ്‌സിഡിയും ആധാർ വഴിയാക്കുമ്പോൾ തന്നെ ആ സേവനങ്ങൾക്ക് ആധാർ നിർബന്ധമല്ല. ആധാർ കാർഡ് ഉടമകളെ കുറിച്ചുള്ള വിവരങ്ങൾ സർക്കാർ പുറത്തുവിടാൻ പാടില്ല എന്നും ജസ്റ്റിസ് ജെ.ചലമേശ്വർ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു. കേസിൽ സ്വകാര്യത അവകാശം നിഷേധിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് ജസ്റ്റിസ് പുട്ടസ്വാമി വാദിച്ചിരുന്നു. സ്വകാര്യത അവകാശം മൗലികാവകാശമാകുമോ എന്ന കേസിലെ ചോദ്യം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനക്ക് കോടതി വിട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP