Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോദിയെ രാഹുൽ കെട്ടിപ്പിടിച്ചത് ശരിയായില്ല! സഭയുടെ മര്യാദകൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ രാഹുൽ ശീലിക്കണമെന്ന് സ്പീക്കർ സുമിത്ര മഹാജൻ; മോദി സർക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയ ചർച്ച ലോക്‌സഭയിൽ പുരോഗമിക്കുന്നു

മോദിയെ രാഹുൽ കെട്ടിപ്പിടിച്ചത് ശരിയായില്ല! സഭയുടെ മര്യാദകൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ രാഹുൽ ശീലിക്കണമെന്ന് സ്പീക്കർ സുമിത്ര മഹാജൻ; മോദി സർക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയ ചർച്ച ലോക്‌സഭയിൽ പുരോഗമിക്കുന്നു

സഭയ്ക്കുള്ളിൽ രാഹുൽ ഗാന്ധി ചെയ്ത പ്രവർത്തി ശരിയായില്ലെന്ന് സ്പീക്കർ സുമിത്ര മഹാജൻ.രാഹുൽ ഗാന്ധി സഭാ മര്യാദകൾ പാലിക്കണമെന്നും സ്പീക്കർ സുമിത്രാ മഹാജൻ അഭിപ്രായപ്പെട്ടു. രാഹുൽ നടത്തുന്നത് ചിപ്‌കോ സമരമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പരിഹസിക്കുകയും ചെയ്തിരുന്നു. മോദിയെ രൂക്ഷമായി വിമർശിച്ച ശേഷമാണ് സഭയിൽ അദ്ദേഹത്തിന്റെ അടുത്തെത്തി രാഹുൽ ആലിംഗനം ചെയ്തത്. താങ്കളെ ഞാൻ ഒരുപാട് വിമർശിച്ചുവെങ്കിലും വ്യക്തിപരമായി ഒരു വിരോധവും ഇല്ലെന്നതിന്റെ തെളിവാണ് ഇത്തരം ഒരു പ്രവർത്തി എന്ന് രാഹുൽ

നരേന്ദ്ര മോദി സർക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയത്തിന്മേലുള്ള ചർച്ച ലോക്‌സഭയിൽ പുരോഗമിക്കുന്നു. പ്രമേയത്തിനെതിരെ നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷം എൻഡിഎ സർക്കാർ ഉറപ്പാക്കിക്കഴിഞ്ഞു. സംഖ്യകൾകൊണ്ടു സർക്കാരിനെ വീഴ്‌ത്താൻ കഴിയില്ലെങ്കിലും സംവാദത്തിൽ തുറന്നുകാട്ടാനാകും പ്രതിപക്ഷത്തിന്റെ ശ്രമം. ലോക്‌സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ െഐക്യം ഉറപ്പിക്കുകയെ്‌നതും കൂടിയാകും പാർലമെന്റിലെ ബലപരീക്ഷണം.

ഒന്നര പതിറ്റാണ്ടിനു ശേഷമാണ് അവിശ്വാസപ്രമേയം ലോക്‌സഭയിൽ വരുന്നത്. കണക്കിലെ കളികൾ മോദിക്ക് അനുകൂലമാണ്. 271 അംഗങ്ങളുള്ള ബിജെപിക്ക് അണ്ണാഡിഎംകെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്പീക്കറെ കൂടാതെ 533 അംഗങ്ങളാണു ലോക്‌സഭയിലുള്ളത്. ഭൂരിപക്ഷത്തിനു വേണ്ട മാന്ത്രിക സഖ്യ 268. ബിജെഡിയുടെ കൂടി പിന്തുണ ലഭിച്ചാൽപ്പോലും പ്രതിപക്ഷത്തിനു പരമാവധി ലഭിക്കുക 185 വോട്ടാണ്. രാവിലെ 11ന് തന്നെ പ്രമേയം പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP