Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫോട്ടോയുടെ പേരിൽ മോദിയെ സിബിഐ അറസ്റ്റ് ചെയ്യുമോ? മദൻ മിത്ര ഗതാഗത മന്ത്രിയായി തുടരും: പ്രധാനമന്ത്രിയേയും കേന്ദ്ര സർക്കാരിനേയും വിമർശിച്ച് മമതാ ബാനർജി

ഫോട്ടോയുടെ പേരിൽ മോദിയെ സിബിഐ അറസ്റ്റ് ചെയ്യുമോ? മദൻ മിത്ര ഗതാഗത മന്ത്രിയായി തുടരും: പ്രധാനമന്ത്രിയേയും കേന്ദ്ര സർക്കാരിനേയും വിമർശിച്ച് മമതാ ബാനർജി

കോൽക്കത്ത: ശാരദാ ചിട്ടി തട്ടിപ്പ് കേസിൽ ബംഗാൾ ഗതാഗത മന്ത്രി മദൻ മിത്ര അറസ്റ്റിലായതിനു പിന്നാലെ കേന്ദ്ര സർക്കാരിനെതിരേ വീണ്ടും മമതാ ബാനർജി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറസ്റ്റു ചെയ്യണമെന്ന് മമതാ ബാനർജി ആവശ്യപ്പെട്ടു. മദൻ മിത്രയെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് കോൽക്കത്തയിൽ നടത്തിയ റാലിയിൽ സംസാരിക്കുകയായിരുന്നു മമതാ ബാനർജി.

മദൻ മിത്ര തട്ടിപ്പു കേസിലെ പ്രതികൾക്കൊപ്പം നിൽക്കുന്ന ഫോട്ടോയാണ് സിബിഐ തെളിവായി കാട്ടുന്നത്. അങ്ങനെയെങ്കിൽ ജയിലിൽ കഴിയുന്ന സഹാറാ മേധാവി സുബ്രത റോയിക്കൊപ്പം മോദി നിൽക്കുന്ന ഫോട്ടോ തന്റെ കൈവശമുണ്ട്. ഇത് തെളിവായി സ്വീകരിച്ച് മോദിയെ അറസ്റ്റ് ചെയ്യണം മമത പറഞ്ഞു. ഗതാഗത മന്ത്രിയായി മദൻ മിത്ര തുടരുമെന്നും മമത ബാനർജി വ്യക്തമാക്കി. മോദിയുടെ പ്രതികാര രാഷ്ട്രീയമാണ് മദൻ മിത്രയെ സിബിഐ അറസ്റ്റ് ചെയ്യാൻ കാരണമെന്നും മമത കൂട്ടിച്ചേർത്തു.

പ്രസംഗത്തിലുടനീളം കേന്ദ്ര സർക്കാരിനെതിരേ രൂക്ഷ വിമർശനമായിരുന്നു മമത നടത്തിയത്. മോദിയുടെ പൊലീസിനും അമിത് ഷായുടെ ഗുണ്ടകൾക്കും ധൈര്യമുണ്ടെങ്കിൽ തന്നെ അറസ്റ്റു ചെയ്യണമെന്ന് മമത വെള്ളിയാഴ്ച വെല്ലുവിളിച്ചിരുന്നു. അതിനിടെ മദൻ മിത്രയെ നാല് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ കോടതി വിട്ടു. ഡൽഹിയിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് തന്നെ സിബിഐ അറസ്റ്റ് ചെയ്തതെന്ന് മദൻ മിത്ര കോടതിയെ അറിയിച്ചിരുന്നു.

ശാരദാ ചിട്ടിത്തട്ടിപ്പ് കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ ഗതാഗത വകുപ്പ് മന്ത്രിയുമായ മദൻ മിത്രയെ സിബിഐ കഴിഞ്ഞ ദിവസമാണ് അറസ്റ്റു ചെയ്തത്. കൊൽക്കത്തയിലെ സാൾട്ട് ലെയ്ക്കിലെ സി.ജി.ഒ കോംപ്ലക്‌സിലെ സിബിഐ ഓഫീസിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. ശാരദാ ചിട്ടി തട്ടിക്കമ്പനി നടത്തിപ്പിലെ മുഖ്യ പങ്കാളിയായ മദൻ മിത്ര ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അടുത്ത അനുയായി കൂടിയാണ്.

നിലവിൽ സിബിഐയുടെ കസ്റ്റഡിയിലുള്ള ശാരദ ഗ്രൂപ്പ് ചെയർമാൻ സുദീപ്താ സെന്നിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മദൻ മിത്രയെ ചോദ്യം ചെയതത്. നവംബർ 15 ന് മദൻ മിത്രയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നുവെങ്കിലും ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇദ്ദേഹം ചോദ്യം ചെയ്യലിൽ നിന്നും ഒഴിവായി. തുടർന്ന് ചികിത്സയിലായിരുന്ന മദൻ മിത്ര നവംബർ അവസാനത്തോടെ ചോദ്യം ചെയ്യലിന് ഹാജരാകാൻ സമ്മതിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP