Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാദ്ധ്യമപ്രവർത്തകനായാൽ ശിക്ഷ മരണമോ? യുപിക്കു പിന്നാലെ മധ്യപ്രദേശിലും പത്രപ്രവർത്തകനെ ചുട്ടുകൊന്നു

മാദ്ധ്യമപ്രവർത്തകനായാൽ ശിക്ഷ മരണമോ? യുപിക്കു പിന്നാലെ മധ്യപ്രദേശിലും പത്രപ്രവർത്തകനെ ചുട്ടുകൊന്നു

ഭോപ്പാൽ: ഉത്തർപ്രദേശിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിനു പിന്നാലെ മധ്യപ്രദേശിലും മാദ്ധ്യമപ്രവർത്തകനെ ചുട്ടുകൊന്നു.പത്രപ്രവർത്തകനായ സന്ദീപ് കോ്ത്താരി(44)യെയാണ് തീകൊളുത്തി കൊലപ്പെടുത്തിയത്.

യു.പിയിൽ പത്രപ്രവർത്തകൻ ദുരൂഹസാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച സംഭവം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മധ്യപ്രദേശിലും പത്രപ്രവർത്തകനെ തീകൊളുത്തി കൊലപ്പെടുത്തിയത്.

സന്ദീപ് കോത്താരിയെ ജൂൺ 19 മുതൽ കാണാതായതായി ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഭവവുമായി ബന്ധപ്പെട്ട മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വരുന്നത്. സന്ദീപിനെ കത്തിച്ച് കൊലപ്പെടുത്തിയശേഷം മഹാരാഷ്ട്രയിയെ നാഗ്പൂർ ജില്ലയിലെ കാട്ടിൽ മറവുചെയ്തതായാണ് പൊലീസ് പറയുന്നത്.

മന്ത്രിക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് യു.പിയിൽ ജൂൺ ഒന്നിന് ജാഗേന്ദ്ര സിങ് എന്ന പത്രപ്രവർത്തകനെ തീകൊളുത്തിക്കൊന്നത്. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് സമാന സംഭവം പുറത്തുവന്നത്. ജാഗേന്ദ്ര സിങ്ങിനെ വീട്ടിലെത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ മരണ മൊഴിയിൽ മന്ത്രിയാണ് കൊലപാതകത്തിന് പിന്നിലെന്ന് സൂചിപ്പിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP