Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബംഗ്ലാവുകൾ, ആഡംബരകാറുകൾ, അലമാര നിറയെ പണം: ബാങ്കിലെ ശിപായിയുടെ വീട്ടിൽ നടന്ന റെയ്ഡിൽ കണ്ടെത്തിയത് ഏഴുകോടിയുടെ സ്വത്തുക്കൾ

ബംഗ്ലാവുകൾ, ആഡംബരകാറുകൾ, അലമാര നിറയെ പണം: ബാങ്കിലെ ശിപായിയുടെ വീട്ടിൽ നടന്ന റെയ്ഡിൽ കണ്ടെത്തിയത് ഏഴുകോടിയുടെ സ്വത്തുക്കൾ

ഗ്വാളിയോർ: ജോലി ബാങ്കിലെ പ്യൂൺ, സാമ്പാദ്യം 7 കോടിയോളം. കേട്ടിട്ട് ഞെട്ടണ്ട, 30 വർഷം ബാങ്കിലെ പ്യൂണായി ജോലി ചെയ്ത ഗ്വാളിയർ സ്വദേശി കുൽദീപ് യാദവിന്റെ സാമ്പാദ്യമാണിത്. കുൽദീപിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ റെയ്ഡിലാണ് വീട്ടിൽ നിന്ന് കോടികളുടെ സ്വത്ത് വിവരങ്ങൾ അധികൃതർ പിടിച്ചെടുത്തത്. ആന്റി കറപ്ഷൻ സെല്ലും ലോകായുക്‌യയും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.

രണ്ട് ബംഗ്ലാവുകൾ, ആറ് ഫ്‌ലാറ്റുകൾ, നാല് ആഡംബര കാറുകൾ, മൂന്ന് കടകൾ, നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ സ്ഥലം. പണമായി ലക്ഷക്കണക്കിന് രൂപ, സ്വർണാഭരണങ്ങൾ ഇങ്ങനെ പോകുന്നു കുൽദീപിന്റെ കണക്കറ്റ സ്വത്തുക്കളുടെ പട്ടിക. മധ്യപ്രദേശിലെ ഒരു സഹകരണബാങ്കിൽ 1983ൽ ജോലിയിൽ പ്രവേശിച്ചതാണ് കുൽദീപ്. ഇയാൾക്ക് ഇപ്പോൾ 20,000 രൂപയോളം മാസ ശമ്പളം ലഭിക്കുന്നുണ്ട്. എന്നാൽ ഇത്രയും കാലം നിയമാനുസൃതമായി സമ്പാദിച്ചാൽ പോലും പരമാവധി 17 ലക്ഷം രൂപയെ സമ്പാദിക്കാനാകൂ എന്നാണ് പൊലീസ് പറയുന്നത്. ഇപ്പോഴത്തെ സമ്പാദ്യം വരുമാനത്തിന്റെ 200 ഇരട്ടിയാണ്.

മൂന്ന് വർഷം മുമ്പ് സമാനമായ സംഭവത്തിൽ നരേന്ദ്ര ദേശ്മുഖ് എന്നയാളെയും മധ്യപ്രദേശ് പൊലീസ് അറസ്‌ററ് ചെയ്തിരുന്നു. 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP