Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേശിയ ഗീതവും നിർബന്ധമാക്കി തമിഴ്‌നാട്; തമിഴ് നാട്ടിലെ എല്ലാ സ്ഥാപനങ്ങളും വന്ദേമാതരം ആലപിക്കണമെന്ന് മദ്രാസ് കോടതി

ദേശിയ ഗീതവും നിർബന്ധമാക്കി തമിഴ്‌നാട്; തമിഴ് നാട്ടിലെ എല്ലാ സ്ഥാപനങ്ങളും വന്ദേമാതരം ആലപിക്കണമെന്ന് മദ്രാസ് കോടതി

ചെന്നൈ: ദേശ സ്‌നേഹം വർദ്ധിപ്പിക്കാൻ വന്ദേമാതരം നിർബന്ധമാക്കി മദ്രാസ് കോടതി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടക്കം തമിഴ്‌നാട്ടിലെ എല്ലാ വിദ്യാഭ്യാ സ്ഥാപനങ്ങൾക്കും എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും ദേശീയഗീതമായ വന്ദേമാതരം ആലപിക്കണമെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി.

സ്‌കൂളുകൾ, കോളജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആഴ്ചയിൽ ഒരുവട്ടമെങ്കിലും വന്ദേമാതരം ആലപിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ദേശ സ്‌നേഹം രാജ്യത്തെ ഓരോ പൗരനിലും ഉണ്ടായിരിക്കേണ്ട അവശ്യഘടകമെന്നും ഇത് വളർത്താൻ ഇത്തരം നിയമങ്ങൾ സഹായിക്കുമെന്നും ജസ്റ്റിസ് എം വി മുരളീധരൻ നിരീക്ഷിച്ചു.

വന്ദേമാതരം ആലപിക്കുന്നത് എല്ലാവർക്കും നിർബന്ധമാണെന്നും ഇനി അതിന് സാധിക്കില്ലെങ്കിൽ അത് രേഖാമൂലം അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. ദേശഭക്തി എല്ലാ പൗരന്മാർക്കും അനിവാര്യമായ ഘടകമാണ്. സ്വാതന്ത്ര്യത്തിനായി നിരവധിയാളുകളുടെ ജീവൻ ഇവിടെ ബലി നൽകിയിട്ടുണ്ട്. ഈ കഠിന ദിനങ്ങളിൽ ആളുകൾക്ക് ധൈര്യവും പ്രചോദനവുമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. കെ. വീരമണിയുടെ പെറ്റീഷനിൽ ജസ്റ്റീസ് എം വി മുരളിധരനാണ് ഇത്തരം വിധി പുറപ്പെടുവിച്ചത്.

സ്‌കൂളുകൾക്ക് പുറകെ സ്വകാര്യ കമ്പനികളിലും ഫാക്ടറികളിലും വന്ദേമാതരം ആലപിക്കണം. മാസത്തിൽ ഒരിക്കൽ മതിയെന്ന ഇളവും അതിനുണ്ട്. ഇതിനെത്തുടർന്ന് ദേശീയ ഗീതത്തിന്റെ ഇംഗ്ലീഷ്, തമിഴ് പതിപ്പുകൾ നവമാധ്യമത്തിലൂടെ പ്രചരിപ്പിക്കുവാനും നിർദ്ദേശമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP