Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സാറാ തോമസിനെ ജയിലിൽ അടച്ചതു എമിഗ്രേഷൻ ഉദ്യോഗസ്ഥർ വേണ്ടതുപോലെ പരിശോധിക്കാതിരുന്നതിനാൽ; ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ മദ്രാസ് ഹൈക്കോടതി

സാറാ തോമസിനെ ജയിലിൽ അടച്ചതു എമിഗ്രേഷൻ ഉദ്യോഗസ്ഥർ വേണ്ടതുപോലെ പരിശോധിക്കാതിരുന്നതിനാൽ; ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ മദ്രാസ് ഹൈക്കോടതി

ചെന്നൈ: ആളുമാറി റാന്നി സ്വദേശിനി സാറ തോമസിനെ അറസ്റ്റ് ചെയ്ത കേസിൽ ചെന്നൈ വിമാനത്താവളത്തിലെ മുതിർന്ന ഇമിഗ്രേഷൻ ഉദ്യോഗസ്ഥനോട് ഇന്നു നേരിട്ടു ഹാജരായി മറുപടി നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പിടിയിലാകുമ്പോൾ സാറാ തോമസിന്റെ പക്കൽ ഉണ്ടായിരുന്ന ശരിയായ രേഖകൾ പരിശോധിക്കാത്തതും ജയിലിലേക്കു മാറ്റുമ്പോൾ സാറാ വില്യംസാണെന്ന് ഉറപ്പു വരുത്തുന്നതിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയതായും കോടതി നിരീക്ഷിച്ചു.

ഹാജരായില്ലെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. സാറയുടെ മകൻ കെവിൻ ജോൺ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. വ്യാജ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കി ബ്രിട്ടനിലെ ഇൻഷൂറൻസ് കമ്പനിയെ കബളിപ്പിച്ചു രണ്ടു കോടി തട്ടിയെടുക്കാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി പുനലൂർ സ്വദേശി സാറാ വില്യംസാണെന്നു ധരിച്ചായിരുന്നു അറസ്റ്റ്. ഇന്റർപോൾ തിരച്ചിൽ നോട്ടീസിൽ സാറാ വില്യംസിന്, സാറാ തോമസ് എന്ന പേരുമുണ്ട്. രണ്ടു പേരും ജനിച്ചത് 1975 ലാണ്. ഇതെല്ലാം കണക്കിലെടുത്തായിരുന്നു സാറാ തോമസിനെ അറസ്റ്റ് ചെയ്തത്. എന്നാൽ ഫോട്ടോയിലെ വ്യത്യാസം എമിഗ്രേഷൻ ഉദ്യോഗസ്ഥർ കാര്യമായെടുത്തില്ല.

ദുബായിൽ നിന്ന് ഒട്ടേറെ തവണ ചെന്നൈയിൽ വന്നുപോയിട്ടുള്ള തന്നെ എന്തുകൊണ്ട് അപ്പോഴൊന്നും അറസ്റ്റു ചെയ്തില്ലെന്നു കോടതിയിൽ സാറ തോമസ് ചോദിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്താനും ഹൈക്കോടതി നിർദ്ദേശിച്ചു. സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതിയായ പുനലൂർ പത്തേക്കർ ഇത്തിവിള ബംഗ്ലാവിൽ സാറ വില്യംസ് എന്ന സാറ തോമസിനുവേണ്ടിയാണ് പൊലീസ് വലവിരിച്ചിരുന്നത്. ആ വലയിൽ വീണതാകട്ടെ, ദുബായ് ഫ്‌ളോർസ് ആൻഡ് കാർപെറ്റ്‌സ് കമ്പനിയുടെ അഡ്‌മിനിസ്‌ട്രേറ്റീവ് ഡയറക്ടറായ സാറ തോമസായിരുന്നു.

കഴിഞ്ഞ 29ന് ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോഴാണ് സാറ തോമസിനെ ഇമിഗ്രേഷൻ വിഭാഗം അറസ്റ്റ് ചെയ്യുന്നത്. മദ്രാസ് ക്രിസ്ത്യൻ കോളജിൽ പഠിക്കുന്ന മകൻ കെവിൻ സജിത് ജോണിനെ കാണാനാണ് സാറ എത്തിയത്. ഇന്റർപോൾ തിരയുന്ന കുറ്റവാളിയല്ല താനെന്ന് അവർ പലതവണ വ്യക്തമാക്കിയിട്ടും ഇമിഗ്രേഷൻ വിഭാഗം വഴങ്ങിയില്ല. രാവിലെ 8.10നാണ് സാറ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. അപ്പോൾത്തന്നെ കസ്റ്റഡിയിലായ അവരെ, വൈകീട്ട് ഏഴരവരെ അവിടെ തടഞ്ഞുവച്ചു.

ഇതിനിടെ, കേരളത്തിലെ സി.ബി.സിഐഡി. തിരയുന്ന ഇന്റർപോൾ പട്ടികയിലുള്ള സാറാ തോമസ് തന്നെയാണു താനെന്നു സമ്മതിക്കാനും തമിഴിൽ തയ്യാറാക്കിയ രേഖകളിൽ ഒപ്പിട്ടു നൽകാനും ഉദ്യോഗസ്ഥർ നിർബന്ധിക്കുകയും ചെയ്തു. അമ്മയെ കാണാതെ കെവിൻ നടത്തിയ അന്വേഷണത്തിലാണ് അമ്മ കസ്റ്റഡിയിലാണെന്ന് തിരിച്ചറിഞ്ഞതും മോചനം സാധ്യമായതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP