Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലഖ്‌നൗവിൽ എക്സ്‌പ്രസ് ട്രെയിൻ പാളം തെറ്റി; മരണമൊന്നും റിപ്പോർട് ചെയ്യാത്ത അപകടത്തിൽ 18 പേർക്ക് പരിക്ക്; അപകടത്തിൽ പെട്ടത് എസി കോച്ചുകളും ജനറൽ കമ്പാർട്ടുമെന്റുകളും

ലഖ്‌നൗവിൽ എക്സ്‌പ്രസ് ട്രെയിൻ പാളം തെറ്റി; മരണമൊന്നും റിപ്പോർട് ചെയ്യാത്ത അപകടത്തിൽ 18 പേർക്ക് പരിക്ക്; അപകടത്തിൽ പെട്ടത് എസി കോച്ചുകളും ജനറൽ കമ്പാർട്ടുമെന്റുകളും

ലഖ്നൗ: ഉത്തർപ്രദേശിൽ മഹാകൗശൽ എക്സ്പ്രസ് പാളംതെറ്റി. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. ഇതിൽ ആറുപേരുടെ പരിക്ക് സാരമുള്ളതാണ്. സാരമായ പരിക്കുള്ളവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവർത്തനം നടക്കുകയാണ്. ട്രെയിനിന്റെ ഏഴ് ബോഗികൾ പാളംതെറ്റിയതായാണ് വിവരം.

പാളംതെറ്റിയതിൽ നാലെണ്ണം എസി കോച്ചുകളും മൂന്നെണ്ണം ജനറൽ കമ്പാർട്ടുമെന്റുകളുമാണ്.ലഖ്നൗവിൽ നിന്നും 270 കിലോമീറ്റർ അകലെയുള്ള് കുൽപഹാറിന് സമീപമാണ് അപകടമുണ്ടായത്.റെയിൽവേ പൊലീസും അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. ഡൽഹിയിൽ നിന്ന് മധ്യപ്രദേശിലെ ജബൽപൂരിലേക്കുള്ള ട്രെയിനാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP