Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാരതരത്‌ന വാങ്ങാൻ പോവേണ്ടത് ആര്? മദൻ മഹൻ മാളവ്യയുടെ കുടുംബക്കാർ തമ്മിൽ തല്ലുതുടങ്ങി

ഭാരതരത്‌ന വാങ്ങാൻ പോവേണ്ടത് ആര്? മദൻ മഹൻ മാളവ്യയുടെ കുടുംബക്കാർ തമ്മിൽ തല്ലുതുടങ്ങി

വാരണാസി: മദൻ മോഹൻ മാളവ്യക്കുവേണ്ടി ഭാരതരത്‌ന പുരസ്‌കാരം ആര് ഏറ്റുവാങ്ങും? റിട്ടയേഡ് ജസ്റ്റിസ് ഗിരിധർ മാളവ്യ പുരസ്‌കാരം ഏറ്റുവാങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. മദൻ മോഹൻ മാളവ്യയുടെ ഇളയമകൻ ഗോവിന്ദിന്റെ മകനാണ് ഗിരിധർ മാളവ്യ. നരേന്ദ്ര മോദിയുമായി അടുപ്പമുള്ള ഗിരിധർ മാളവ്യ പുരസ്‌കാരം ഏറ്റുവാങ്ങുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കുടുംബത്തിലെ മറ്റുള്ളവർ അവകാശവാദവുമായി രംഗത്തെത്തിയത്.

ഭാരതരത്‌ന പുരസ്‌കാരങ്ങൾ എപ്പോൾ നൽകണമെന്ന കാര്യത്തിൽ സർക്കാർ ഇതുവരം തീരുമാനമെടുത്തിട്ടില്ല. മാളവ്യയ്ക്കും അടൽ ബിഹാരി വാജ്‌പേയിക്കും പ്രഖ്യാപിച്ച പുരസ്‌കാരങ്ങൾ പത്മ അവാർഡുകൾക്ക് ഒപ്പം നൽകണോ അതേ വേറെ ചടങ്ങ് സംഘടിപ്പിച്ച് നൽകണോ എന്ന കാര്യം ആലോചിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ആര് പുരസ്‌കാരം വാങ്ങുമെന്ന തർക്കം ഉടലെടുത്തത്.

കഴിഞ്ഞവർഷം നരേന്ദ്ര മോദി വാരണാസിയിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചതുമുതൽ ഗിരിധർ മാളവ്യ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. മോദിക്ക് വാരണാസിയിൽ നൽകിയ കൂറ്റൻ സ്വീകരണത്തിന് ചുക്കാൻ പിടിച്ചത് അ്‌ദ്ദേഹമായിരുന്നു. എന്നാൽ, ഭാരതരത്‌ന പ്രഖ്യാപിച്ചതോടെ, അതിന്റെ അവകാശവാദത്തിനായി കുടുംബത്തിലെ മറ്റുള്ളവർകൂടി രംഗത്തുവരികയായിരുന്നു.

നാല് മക്കളാണ് മാളവ്യക്കുള്ളത്. മൂത്തമകൻ രമാകാന്ത് മാളവ്യയെയാണ് തന്റെ കാലശേഷം സ്വത്തുക്കൾ നോക്കിനടത്താൻ മാളവ്യ നിയോഗിച്ചിരുന്നത്. 1942-ലായിരുന്നു ഇത്. എന്നാൽ, 1943-ൽ രമാകാന്ത് മരിച്ചതോടെ, രമാകാന്തിന്റെ മകൻ ശ്രീധറിനെ ചുമതലയേൽപ്പിച്ചു. ഇപ്പോൾ, ഭാരതരത്‌ന ഏറ്റുവാങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത് ശ്രീധർ മാളവ്യയുടെ വിധവയായ സരസ്വതിയാണ്. ഇതുസംബന്ധിച്ച് അവർ രാഷ്ട്രപതിക്ക് പരാതി നൽകുകയും ചെയ്തു.

കുടുംബത്തിലെ ഏറ്റവും മുതിർന്നയാളും മദൻ മോഹൻ മാളവ്യയുടെ വിൽപത്രം നടപ്പിലാക്കാൻ ചുമതലപ്പെട്ടയാളായ ശ്രീധറിന്റെ ഭാര്യയുമായ തന്നെ ഭാരതരത്‌നയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിയിച്ചിട്ടില്ലെന്ന് സരസ്വതി പരാതിയിൽ പറയുന്നു. മാളവ്യയുടെ കുടുംബം വിശദീകരിച്ചുകൊണ്ടാണ് സരസ്വതി പരാതി നൽകിയിട്ടുള്ളത്. ജസ്റ്റിസ് മാളവ്യയോട് തനിക്ക് എതിർപ്പൊന്നുമില്ലെന്നും എന്നാൽ, കുടുംബത്തിലെ മുതിർന്നയാളാണ് പുരസ്‌കാരം ഏറ്റുവാങ്ങേണ്ടതെന്ന് അവർ പരാതിയിൽപ്പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP