Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പണം ആവശ്യപ്പെട്ട് മലയാളി വ്യവസായിയെ അരുണാചൽ പ്രദേശിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി; ആളുമാറി ആദ്യം കടത്തിയത് ഡ്രൈവറെ

പണം ആവശ്യപ്പെട്ട് മലയാളി വ്യവസായിയെ അരുണാചൽ പ്രദേശിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി; ആളുമാറി ആദ്യം കടത്തിയത് ഡ്രൈവറെ

കോട്ടയം: മലയാളി വ്യവസായിയെ അരുണാചൽ പ്രദേശിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി. പുതുപ്പള്ളി എറികാട് പാപ്പാല പറമ്പിൽ കെ പി ചാക്കോ(53)യെയാണ് ഇറ്റാനഗറിലുള്ള വീട്ടിൽനിന്ന് ഒരുസംഘം തീവ്രവാദികൾ വ്യാഴാഴ്ച രാത്രി എട്ടരയോടെ തട്ടിക്കൊണ്ടുപോയത്. ആദിവാസികളായ തീവ്രവാദികളാണ് ചാക്കോയെ തട്ടിക്കൊണ്ടുപോയത്. അരുണാചൽ പ്രദേശിൽ 25 വർഷമായി കുഴൽക്കിണർ, ഇഷ്ടിക ബിസിനസ് നടത്തുകയാണു ചാക്കോ.

ചാക്കോയും ഡ്രൈവറും താമസിക്കുന്ന വീട്ടിലെത്തി ആദ്യം ഡ്രൈവറെയാണു ഇവർ കടത്തിയത്. ആളുമാറിയതറിഞ്ഞു ഡ്രൈവറെ തിരികെ വീട്ടിലെത്തിച്ച തീവ്രവാദികൾ തോക്കുചൂണ്ടി ചാക്കോയെ കൊണ്ടുപോകുകയായിരുന്നു. തീവ്രവാദികളുടെ മർദനത്തിൽ ഗുരുതര പരിക്കേറ്റ ഡ്രൈവറെ ഇറ്റാനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തട്ടിക്കൊണ്ടുപോയവർ പണം ആവശ്യപ്പെട്ടതായി നാട്ടിൽ ബന്ധുക്കൾക്ക് വിവരം ലഭിച്ചു. അക്രമികളെത്തിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലയാളിയും ഇറ്റാനഗർ എസ്പിയുമായ സിജോ പി കുരുവിളയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ചാക്കോയുടെ കൈയിൽ തീവ്രവാദി ആക്രമണത്തിൽ വെടിയേറ്റിട്ടുണ്ടെന്നാണു സൂചന. കഴിഞ്ഞ ബുധനാഴ്ച രാത്രി ഒരു സംഘം ആളുകൾ പണം ആവശ്യപ്പെട്ട് അസം രജിസ്‌ട്രേഷനിലുള്ള വാഹനത്തിൽ ചാക്കോയുടെ വീട്ടിൽ വന്നിരുന്നു. അന്നു പണം നൽകിയതിനെത്തുടർന്ന് അവർ പിന്തിരിഞ്ഞു. വ്യാഴാഴ്ച രാത്രി മറ്റൊരു സംഘമെത്തി കൂടുതൽ പണം ആവശ്യപ്പെട്ടു. പണം നൽകാനാകില്ലെന്ന് അറിയിച്ചതാണു തട്ടികൊണ്ടുപോകലിനു കാരണമെന്ന് ഇറ്റാനഗറിൽ ചാക്കോയുടെ വീടിനു സമീപം താമസിക്കുന്ന മലയാളി കുടുംബങ്ങൾ പറഞ്ഞു. മുമ്പും ചില സംഘങ്ങൾ ചാക്കോയുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP