Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർണാടകത്തിൽ കാറപകടത്തിൽ മലയാളി വീട്ടമ്മ മരിച്ചു

ബംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ കാറപകടത്തിൽ മലയാളി വീട്ടമ്മ മരിച്ചു. മൂന്നു പേർക്ക് ഗുരുതര പരിക്കേറ്റു. ചേർത്തല മലക്കുടം പുത്തൻവീട്ടിൽ പി എം ആന്റണിയുടെ ഭാര്യ ലില്ലി(57)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഹെബ്ബാൾ കെംപാപുര നിവാസി ദേവസി, ഭാര്യ ലിസി, മകൾ പ്രിൻസി എന്നിവരെ പരിക്കുകളോടെ ബംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലില്ലിയുടെ ഭർത്താവ് ആന്റണി, കാർ ഓടിച്ചിരുന്ന മകൻ സെബാസ്റ്റ്യൻ, ദേവസിയുടെ മകൾ ഡയാന എന്നിവർക്കു നിസാര പരിക്കേറ്റു.

ചിത്രദുർഗയ്ക്കു സമീപമുള്ള ജാതിഗരെയിൽ രാവിലെ ഏഴരയോടെയാണ് അപകടം. എതിരേ വന്ന ടിപ്പർ ലോറിയിൽ ഇടിച്ച ശേഷം കാർ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലില്ലി കാറിൽ നിന്നു തെറിച്ചു വീണു.

ആലപ്പുഴ അർത്തുങ്കൽ ചേന്നവേലി പനയ്ക്കൽ കുടുംബാംഗമാണ് ലില്ലി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഹെബ്ബാൾ കെംപാപുരയിലുള്ള വസതിയിലെയും തുടർന്ന് മത്തിക്കരെ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെയും ശുശ്രൂഷയ്ക്കു ശേഷം അബിഗരെ സെമിത്തേരിയിൽ നടക്കും. ആൽബർട്ടാണ് ലില്ലിയുടെ മറ്റൊരു മകൻ. മരുമകൾ ജസീന്ത.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP