Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ ബാങ്കുകളെ കബളിപ്പിച്ച കോടികളും 10,000 കോടിയും മല്യ കൊണ്ടുപോയത് യുകെയിലേക്ക്; ആഴ്ചയിൽ 5 ലക്ഷം രൂപയ്ക്ക് പകരം 20 ലക്ഷം രൂപ ചെലവാക്കാൻ അനുമതി തേടി മല്യ കോടതിയിൽ

ഇന്ത്യൻ ബാങ്കുകളെ കബളിപ്പിച്ച കോടികളും 10,000 കോടിയും മല്യ കൊണ്ടുപോയത് യുകെയിലേക്ക്; ആഴ്ചയിൽ 5 ലക്ഷം രൂപയ്ക്ക് പകരം 20 ലക്ഷം രൂപ ചെലവാക്കാൻ അനുമതി തേടി മല്യ കോടതിയിൽ

ന്ത്യയിലെ പന്ത്രണ്ടോളം ബാങ്കുകളെ 9000 കോടിയോളം രൂപ പറ്റിച്ച് മുങ്ങിയ വിജയ് മല്യ തന്റെ സ്വത്തുക്കളെല്ലാ കടത്തിയത് യുകെയിലേക്കാണെന്ന് ഉറപ്പായി. ബ്രിട്ടനിൽ മല്യയുടെ ഉടമസ്ഥതയിലുള്ള 10,000 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ ബാങ്കുകൾ ചേർന്ന് ലണ്ടൻ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതിന് പിന്നാലെ, തനിക്ക് ആഴ്ചയിൽ ചെലവാക്കാൻ അനുവദിച്ചിട്ടുള്ള തുക ഉയർത്തണമെന്നാവശ്യപ്പെട്ട് മല്യയും കോടതിയിലെത്തി.

നിലവിൽ 5000 പൗണ്ട് ആഴ്ചയിൽ ചെലവിടാനാണ് മല്യക്ക് അനുമതിയുള്ളത് അത് 20,000 പൗണ്ടായി ഉയർത്തണമെന്നാണ് ആവശ്യം. ഇന്ത്യയിലെ ബാങ്കുകളെ തട്ടിച്ചതുൾപ്പെടെ ശേഖരിച്ച പണമത്രയും യുകെയിലേക്ക് കടത്തിയെന്നതിന്റെ സൂചനയായാണിത് വ്യാഖ്യാനിക്കപ്പെടുന്നത്.

കിങ്ഫിഷർ എയർലൈൻസിന്റെ പേരിൽ 17 ഇന്ത്യൻ ബാങ്കുകളിൽനിന്നായി എടുത്ത വായ്പകളും പലിശയും അടയ്ക്കുന്നതിൽ വീഴ്ചവരുത്തിയതോടെയാണ് മല്യ വിവാദപുരുഷനായത്. 2013-ൽ കിങ്ഫിഷറിന്റെ ലൈസൻസ് റദ്ദാക്കി. തന്റെ വസ്തുക്കളോരോന്ന് ജപ്തിചെയ്യുകയും നിയമക്കുരുക്കിൽ അകപ്പെടുകയും ചെയ്തതോടെ, മല്യ 2016-ൽ ബ്രിട്ടനിലേക്ക് മുങ്ങി. മല്യയെ ഇന്ത്യയിലേക്ക് വിട്ടുതരണമെന്നാവശ്യപ്പെട്ട് ഇന്ത്യ പലകുറി ബ്രിട്ടനെ സമീപിച്ചെങ്കിലും ഇതേവരെ അംഗീകരിക്കപ്പെട്ടിട്ടില്ല.

മല്യയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന കേസിൽ വ്യാഴാഴ്ച മുതൽ വെസ്റ്റ്മിനിസ്റ്റർ മജിസ്‌ട്രേറ്റ്‌സ് കോടതിയിൽ വാദം തുടങ്ങും. വിചാരണയിൽ ഇതേവരെ പ്രതീക്ഷയാണുള്ളതെന്ന് സിബിഐ. വൃത്തങ്ങൾ സൂചിപ്പിച്ചു. മല്യയെ ഇന്ത്യൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനായി വിട്ടുകിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അധികൃതർ പറഞ്ഞു.

ബെംഗളൂരുവിലെ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരം, മല്യ ഇന്ത്യയിലെ ബാങ്കുകൾക്ക് 6203 കോടി രൂപ നൽകാനുണ്ട്. യുകെയിലുള്ള തന്റെ സ്വത്തുക്കളിൽനിന്ന് 9853 കോടി രൂപയുടെ സ്വത്ത് മല്യ ബ്രിട്ടനിൽനിന്ന് കടത്തുന്നതിനെതിരേ ഇന്ത്യ ബ്രിട്ടീഷ് കോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചിട്ടുണ്ട്. തന്റെ പേരിലുള്ള സ്വത്തുക്കളുടെ മൂല്യം കുറച്ചുകാണിക്കുന്നതിൽനിന്നും മല്യയെ ബ്രിട്ടീഷ് കോടതി വിലക്കിയിട്ടുമുണ്ട്.

സ്വത്തുക്കൾ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ ഡിസംബർ ഏഴിനാണ് മല്യ കോടതിയെ സമീപിച്ചത്. തനിക്ക് ലോകത്തെമ്പാടുമായുള്ള സ്വത്തുക്കളുടെ വിവരം നൽകുന്നതിന് മല്യക്ക് ഡിസംബർ 22 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് രണ്ടുദിവസത്തെ വാദം ഏപ്രിലിൽ കേൾക്കാനും തീരുമാനമായി. ഈ കോടതി നിർദ്ദേശം മല്ട അംഗീകരിക്കാതിരുന്നാൽ, കോടതിയലക്ഷ്യത്തിന് കേസെടുക്കാനും ജയിലിലടയ്ക്കാനും കോടതിക്ക് അധികാരമുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP