Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പന്ത്രണ്ടുകാരിയായ മകളെ പീഡിപ്പിക്കാൻ താലികെട്ടി രണ്ടാം ഭാര്യ പദവി നൽകി; അതിക്രൂരനായ ഒരു ഇന്ത്യൻ പിതാവിന്റെ കഥ

പന്ത്രണ്ടുകാരിയായ മകളെ പീഡിപ്പിക്കാൻ താലികെട്ടി രണ്ടാം ഭാര്യ പദവി നൽകി; അതിക്രൂരനായ ഒരു ഇന്ത്യൻ പിതാവിന്റെ കഥ

മധുര: മകളെ ലൈംഗികമായി പീഡിപ്പിക്കാൻ അച്ഛൻ പന്ത്രണ്ടുകാരിയെ താലികെട്ടി രണ്ടാം ഭാര്യയാക്കി. തമിഴ്‌നാട്ടിലെ മധുരയിലാണ് ക്രൂരമായ പീഡനം അരങ്ങേറിയത്.

31കാരനാണ് പന്ത്രണ്ടുകാരിയായ തന്റെ മകളെ പീഡിപ്പിക്കാനായി താലി കെട്ടിയത്. അമ്മയുടെ അനുവാദത്തോടെയാണ് മകളെ താലികെട്ടിയതെന്നാണ് ഇയാളുടെ വാദം.

ഇയാളുടെ ഭാര്യാസഹോദരി ചൈൽഡ് ഹെൽപ്പിനു നൽകിയ പരാതിയെ തുടർന്ന് മധുര പൊലീസ് അറസ്റ്റുചെയ്തപ്പോഴാണ് ക്രൂരനായ ഒരു പിതാവിന്റെ കഥ പുറത്തുവന്നത്.

രണ്ടാം ഭാര്യയായി കരുതി ആറു മാസത്തിലേറെയാണ് പന്ത്രണ്ടുകാരിയെ ഇയാൾ ലൈംഗിമായി പീഡിപ്പിച്ചത്. പീഡനം പ്രശ്‌നമാകാതിരിക്കാനാണ് ഇയാൾ കുട്ടിയെ മംഗല്യ സൂത്രം അണിയിച്ച് രണ്ടാം ഭാര്യയാക്കി മാറ്റിയത്.

പീഡനവിവരം അറിഞ്ഞ ഇയാളുടെ ഭാര്യ സഹോദരി ചൈൽഡ് ഹെൽപ്പിനു നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. അതേസമയം ഇയാളുടെ ഭാര്യ പീഡനത്തെ എതിർത്തിരുന്നില്ലെന്ന് പ്രതി പറയുന്നു.

കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരിശോധനയിൽ തെളിഞ്ഞെന്ന് മധുര എസ്‌പി വിജയേന്ദ്ര ബിദാരി പറഞ്ഞു. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യം തടയുന്ന നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തു. കുട്ടിയെ ഇപ്പോൾ ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP