Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വളർത്തുനായയെ ത്രിവർണ പതാക പുതപ്പിച്ചു; ഗുജറാത്തിൽ ഒരാൾ അറസ്റ്റിൽ

സൂററ്റ്: വളർത്തുനായയെ ത്രിവർണ പതാക പുതപ്പിച്ച കേസിൽ ഗുജറാത്തിൽ ഒരാൾ അറസ്റ്റിൽ. ഗുജറാത്തിലെ പിപ്‌ലോഡിലുള്ള ഭാതർ ഗോഹിൽ എന്നയാളാണ് അറസ്റ്റിലായത്. ജനുവരി 26ന് നടന്ന വളർത്തുനായ്ക്കളുടെ ഓട്ടമത്സരത്തിൽ പഗ്ഗ് ഇനത്തിൽപ്പെട്ട നായയെ അശോക ചക്രം ഉൾപ്പടെയുള്ള ദേശിയ പതാക അണിയിപ്പിച്ചാണ് യുവാവ് നിരത്തിലിറക്കിയത്. കാർഗിൽ ചൊവ്ക്ക് മുതൽ എസ്.വി.എൻ.ഐ.ടി വരെ തെരുവിലൂടെ നടന്ന ഓട്ടമത്സരത്തിൽ ഇയാളും നായയ്‌ക്കൊപ്പം റോഡിലൂടെ ഓടിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടവരാണ് പൊലീസിൽ പരാതി നൽകിയത്. ഒരു നായ പ്രേമിക്ക് നായ സ്വന്തം കുടുംബാംഗം പോലെയാണെന്ന് പരിപാടിയുടെ സംഘാടകർ അറിയിച്ചു. എന്നാൽ നായ ദേശിയ പതാക അണിഞ്ഞതിനാൽ പരിപാടിയിൽനിന്നും മാറിനിൽക്കണമെന്ന് തങ്ങൾ പറഞ്ഞിരുന്നതായും സംഘാടകരായ പെറ്റ് ലൗവേഴ്‌സ് ഗ്രൂപ്പ് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP