Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യയെ കൊല്ലാൻ പോക്കറ്റിൽ സൂക്ഷിച്ച ബോംബ് പൊട്ടി ഭർത്താവ് മരിച്ചു; അപകടം നാട്ടുകാർ ഓടിക്കുന്നതിനിടെ

ഭാര്യയെ കൊല്ലാൻ പോക്കറ്റിൽ സൂക്ഷിച്ച ബോംബ് പൊട്ടി ഭർത്താവ് മരിച്ചു; അപകടം നാട്ടുകാർ ഓടിക്കുന്നതിനിടെ

ഫൈസാബാദ്: ഭാര്യയെ കൊല്ലാനായി പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടി ഒരാൾ മരിച്ചു. യുപിയിലെ ഫൈസാബാദിലെ ദേവ്കാലി ഗ്രാമത്തിലാണ് സംഭവം.

ഭാര്യ ശാലിനിയെ വകവരുത്തണമെന്ന ഉദ്ദേശ്യവുമായി ഗ്രാമത്തിലെത്തിയ വിനയ് കുമാർ അവരുടെ വീടിനു നേർക്ക് രണ്ട് നാടൻ ബോംബുകൾ എറിഞ്ഞു. ഇതിൽ ഒരെണ്ണം പൊട്ടുകയും ചെയ്തു. സ്‌ഫോടന ശബ്ദം കേട്ട് ശാലിനിയുടെ ബന്ധുക്കളും നാട്ടുകാരും എത്തിയതോടെ ഓടിരക്ഷപെടാൻ ശ്രമിച്ച വിനയ് കുമാർ കാൽ തട്ടി വീണു. വീഴ്ചയ്ക്കിടെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് വിനയ് മരിക്കുകയായിരുന്നു.

ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു വിനയിന്റെ ശ്രമമെന്ന് പൊലീസും സ്ഥിരീകരിച്ചു. ബോംബെറിഞ്ഞ വിനയിനെ നാട്ടുകാർ ഓടിച്ചു. ഇതിനിടെ താഴെ വീണതാണ് പോക്കറ്റിലെ ബോംബ് പൊട്ടാൻ കാരണമെന്നും പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP