Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പശുവിനെ കടത്തിയെന്ന് ആരോപിച്ച് രാജസ്ഥാനിൽ പശുസംരക്ഷകർ മുസ്ലിം വയോധികനെ മർദിച്ചുകൊന്നു; 55 വയസുള്ള ഹരിയാന സ്വദേശിയെ കൊന്നതിനു പിന്നിൽ ബജ്രംഗ്ദൾ, വിഎച്ച്പി ബന്ധമുള്ളവർ; പശുസംരക്ഷകളുടെ ആക്രമണത്തിനിരയായ നാലുപേർ ഗുരുതരാവസ്ഥയിൽ

പശുവിനെ കടത്തിയെന്ന് ആരോപിച്ച് രാജസ്ഥാനിൽ പശുസംരക്ഷകർ മുസ്ലിം വയോധികനെ മർദിച്ചുകൊന്നു; 55 വയസുള്ള ഹരിയാന സ്വദേശിയെ കൊന്നതിനു പിന്നിൽ ബജ്രംഗ്ദൾ, വിഎച്ച്പി ബന്ധമുള്ളവർ; പശുസംരക്ഷകളുടെ ആക്രമണത്തിനിരയായ നാലുപേർ ഗുരുതരാവസ്ഥയിൽ

ജയ്പൂർ: പശു സംരക്ഷണ സമിതിയുടെ മർദ്ദനമേറ്റ് മുസ്ലിം വയോധികൻ മരിച്ചു. ഹരിയാന സ്വദേശിയായ പെഹ്ലു ഖാൻ (55) ആണ് രാജസ്ഥാനിലെ അൽവാറിൽ കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ അറവുശാലകളിലേക്ക് പശുവിനെ എത്തിക്കുന്നുവെന്ന് ആരോപിച്ച് തിങ്കളാഴ്്ച രാത്രിയാണ് പശു സംരക്ഷകർ ഇദ്ദേഹത്തെ ആക്രമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം മരണമടയുകയായിരുന്നു. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന നാലുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മർദനത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഏപ്രിൽ ഒന്നിന് ദേശീയപാത എട്ടിൽ പെഹ്ലു ഖാനും മറ്റ് നാലു പേരും പശുക്കളെയും കയറ്റിവന്ന ട്രക്ക് പശു സംരക്ഷകർ തടയുകയായിരുന്നു. അനധികൃതമായ പശുക്കളെ കൊണ്ടുപോകുന്നുവെന്ന് ആരോപിച്ചായിരുന്നു ട്രക്ക് തടഞ്ഞത്.

പശുവിനെ തങ്ങൾ വിലകൊടുത്തുവാങ്ങിയതാണെന്ന രേഖകൾ ഇവർ കാണിച്ചുവെങ്കിലും അതൊന്നും പരിഗണിക്കാൻ അക്രമികൾ തയ്യാറായില്ല. ബജ്രംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് എന്നീ സംഘടനകളുമായി ബന്ധമുള്ളവരാണ് ആക്രമണം നടത്തിയതെന്ന് ഖാന്റെ സുഹൃത്തുക്കൾ പറഞ്ഞു.

സംഭവത്തിൽ കണ്ടാലറിയാവുന്ന ആറു പേർക്കെതിരെയും അജ്ഞാതരായ 200 ഓളം പേർക്കെതിരെയും കേസെടുത്തതായി ബറോർ സ്റ്റേഷൻ ഓഫീസർ രമേശ് സിൻസിൻവാർ പറഞ്ഞു. പത്തു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതിനിടെ, പശു ഇറച്ചി പാചകം ചെയ്ത്വെന്ന പശു സംരക്ഷിക സമിതിയുടെ ആരോപണത്തെ തുടർന്ന് ജയ്പൂരിലെ ഒരു ഹോട്ടൽ മുനിസിപ്പാലിറ്റി അടപ്പിച്ചു. മനേജറും ജീവനക്കാരും അടക്കമുള്ളവരെ അറസ്റ്റു ചെയ്തതായും റിപ്പോർട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP