Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആട്ടിറച്ചി പാകം ചെയ്യാൻ വിസമ്മതിച്ച ഭാര്യയെ തീവച്ചു കൊന്നു

ജബൽപുർ: ആട്ടിറച്ചി പാചകം ചെയ്യാൻ വിസമ്മതിച്ച ഭാര്യയെ തീവച്ചുകൊലപ്പെടുത്തി. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. രാത്രി വൈകിയതിനാൽ ആട്ടിറച്ചി പാചകം ചെയ്യാൻ വിസമ്മതിച്ചതിനെത്തുടർന്ന് ലിയാഖത് ഖാൻ ഭാര്യ ശബ്‌നത്തെ മർദിക്കുകയായിരുന്നു. മർദനത്തിൽ അവശയായ ഭാര്യയെ ഇയാൾ പിന്നീട് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. ജബൽപൂരിലെ ചാന്ദ്‌നി ചൗക്ക് പ്രദേശത്താണ് ഇവരുടെ കുടുംബം താമസിക്കുന്നത്.

അപകടത്തെ തുടർന്നാണ് ഭാര്യയ്ക്കു പരിക്കേറ്റതാണ് ലിയാഖത് ഖാൻ ആദ്യ നാട്ടുകാരോടു പറഞ്ഞത്. 25 കാരിയായ യുവതിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ചികിത്സിച്ച ഡോക്ടർമാരോട് ശബ്‌നം ഉണ്ടായ സംഭവം വെളിപ്പെടുത്തിയതോടെ ഇയാൾ ആശുപത്രിയിൽനിന്നു മുങ്ങി. ഇവർക്ക് ഏഴു വയസുള്ള ഒരു കുട്ടിയുണ്ട്. ഒളിവിൽപോയ ലിയാഖത് ഖാനുവേണ്ടി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP