Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രോഗിയായ മകളെ വളർത്താൻ താൽപര്യമില്ല; ഒരു വയസ്സുകാരിയെ പിതാവ് ഓടയിൽ എറിഞ്ഞുകൊന്നു; സംഭവം പുറത്തറിഞ്ഞത് മൂന്നു ദിവസത്തിനുശേഷം

രോഗിയായ മകളെ വളർത്താൻ താൽപര്യമില്ല; ഒരു വയസ്സുകാരിയെ പിതാവ് ഓടയിൽ എറിഞ്ഞുകൊന്നു; സംഭവം പുറത്തറിഞ്ഞത് മൂന്നു ദിവസത്തിനുശേഷം

മറുനാടൻ മലയാളി ബ്യൂറോ

ന്യുഡൽഹി: രോഗിയായ മകളെ പിതാവ് അഴുക്കുചാലിൽ എറിഞ്ഞുകൊന്നു. സൗത്ത്ഈസ്റ്റ് ഡൽഹിയിലെ ജാമിയ നഗറിലാണ് സംഭവം. മൂന്നു ദിവസം മുൻപാണ് പിതാവ് ഒരു വയസ്സുള്ള മകളെ ഓടയിൽ എറിഞ്ഞത് അഴുക്കുവെള്ളത്തിൽ മുങ്ങി കുട്ടി മരിക്കുകയും ചെയ്തു.

ഷഹീൻ ബാഗിലെ ജുഗ്ഗീസ് സ്വദേശിയായ റാഷിദ് സമാൽ ആണ് മകളെ ഓടയിൽ എറിഞ്ഞത്. ആക്രിപെറുക്കി വിറ്റ് ജീവിക്കുന്നയാളാണ് റഷീദ്. മകളെ തനിക്ക് ഇഷ്ടമല്ലായിരുന്നുവെന്നും വളർത്താൻ താൽപര്യമില്ലായിരുന്നുവെന്നും റഷീദ് പറയുന്നു.

റഷീദും കുട്ടിയും ഒറ്റയ്ക്കാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. ഞായറാഴ്ച മുതൽ റഷീദിനെയും കുട്ടിയേയും കാണാനില്ലായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ റഷീദിനെ മദ്യപിച്ച് ലക്കുകെട്ട നിലയിൽ ഓടയ്ക്കു സമീപത്തുനിന്ന് കണ്ടെത്തുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മകളെ മൂന്നു ദിവസം മുൻപ് ഓടയിൽ എറിഞ്ഞ കാര്യം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ മൂന്നാം ദിവസം മൃതദേഹം ഓടയിൽ നിന്ന് കണ്ടെടുത്തു.

നേരത്തെ ഇയാൾ ഭാര്യയുമായി വഴക്കിട്ടിരുന്നു. ഭാര്യ മൊഫിദ ബീഗത്തെയും മകനെയും മകളെയും ഇയാൾ മർദ്ദിച്ചിരുന്നു. ഭാര്യ നിലവിളിച്ചതോടെ മകളെയും കൊണ്ട് ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP