Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹി മെട്രോ സ്‌റ്റേഷന് സമീപത്ത് നിന്നും മാസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി; അസ്തികൂടമായി മാറിയ മൃതദേഹം കണ്ടെത്തിയത് ഡിഎംആർസി അധികൃതർ നടത്തിയ ട്രാക്ക് ഇൻസ്‌പെക്ഷനിൽ: വൻ സുരക്ഷാ വീഴ്‌ച്ചയെന്ന് റിപ്പോർട്ട്

ഡൽഹി മെട്രോ സ്‌റ്റേഷന് സമീപത്ത് നിന്നും മാസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി; അസ്തികൂടമായി മാറിയ മൃതദേഹം കണ്ടെത്തിയത് ഡിഎംആർസി അധികൃതർ നടത്തിയ ട്രാക്ക് ഇൻസ്‌പെക്ഷനിൽ: വൻ സുരക്ഷാ വീഴ്‌ച്ചയെന്ന് റിപ്പോർട്ട്

ഡൽഹി: ഡൽഹി മെട്രോ സ്‌റ്റേഷന് സമീപത്തു നിന്നും മാസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെടുത്തു. സ്‌റ്റേഷന് 300 മീറ്റർ അകലെ നിന്നുമാണ് അഴുകി പോയ മൃതദേഹത്തിന്റെ അസ്തികൾ കണ്ടെത്തിയത്. മൃതദേഹത്തിന് നാലോ അഞ്ചോ മാസം പഴക്കമുണ്ടാകുമെന്നാണ് റിപ്പോർട്ട്.

ഡൽഹി മെട്രോയിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകുന്ന ലൈനിൽ ശിവാജി സ്‌റ്റേഡിയം സ്‌റ്റേഷന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ ഈ മൃതദേഹം എന്തുകൊണ്ടാണ് ഇത്രയും നാളായിട്ടും അധികൃതരുടെ കണ്ണിൽ പെടാതിരുന്നതെന്നും മരണകാരണമെന്തെന്നും ഇതുവരെ വ്യക്തമായിട്ടില്ല.

ഫെബ്രുവരി ഒമ്പതിന് രാവിലെ ഒന്നരയോടെയാണ് ഡിഎംആർസി അധികൃതർ മൃതദേഹം കാണുന്നത്. ട്രാക്ക് ഇൻസ്‌പെക്ഷൻ നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. കനത്ത സുരക്ഷാ വീഴ്ചയാണ് ഈ സംഭവം സൂചിപ്പക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP