Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വെട്ടിയെടുത്ത തലയുമായി ഭർത്താവ് റോഡിലൂടെ നടന്നു; ഒരു നാടിനെ നടുക്കിയ വീഡിയോ

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വെട്ടിയെടുത്ത തലയുമായി ഭർത്താവ് റോഡിലൂടെ നടന്നു; ഒരു നാടിനെ നടുക്കിയ വീഡിയോ

 പൂണെ: ഭാര്യയുടെ അറുത്തുമാറ്റിയ തലയുമായി റോഡിലൂടെ നടക്കുന്ന കൊലയാളിയുടെ ദൃശ്യങ്ങൾ പുറത്ത്. മഹാരാഷ്ട്രയിലെ പൂണെയിൽ ഇന്ന് രാവിലെയാണ് അരുംകൊല നടന്നത്. രാമചന്ദ്ര ചവാനാണ് തന്റെ 55കാരിയായ ഭാര്യ സോനാബായിയെ തലയറുത്തുകൊന്ന ശേഷം അറുത്തുമാറ്റിയ തല ഒരു കയ്യിലും കോടാലി മറ്റൊരു കയ്യിലുമേന്തി റോഡിലൂടെ നടന്നത്. സംഭവം കണ്ടവരെല്ലാം നടുങ്ങി.

അറുത്ത്മാറ്റിയ തലയും തൂക്കിപ്പിടിച്ച് ഒരാൾ നടക്കുന്നത് ശ്രദ്ധയിൽപെട്ട ട്രാഫിക് പൊലീസുകാർ ചവാനെ പിടികൂടുകയായിരുന്നു. മൃതദേഹത്തിന്റെ തല ഉടൻ തന്നെ പൊലീസ് തുണികൊണ്ട് മറച്ചു. ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്നാരോപിച്ചാണ് ഇയാൾ കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. സെക്യൂരിറ്റി ജീവനക്കാരനാണ് ചവാൻ. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP