Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമിതാഭ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മുംബൈ ഫിലിം സിറ്റിയിൽ വെടിവയ്പ്; രണ്ടുപേർക്കു പരിക്ക്; 20 അടി അകലെ വെടിവയ്പുണ്ടായെന്നും ഒരാൾ മരിച്ചെന്നും ബിഗ് ബിയുടെ ട്വീറ്റ്

അമിതാഭ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മുംബൈ ഫിലിം സിറ്റിയിൽ വെടിവയ്പ്; രണ്ടുപേർക്കു പരിക്ക്; 20 അടി അകലെ വെടിവയ്പുണ്ടായെന്നും ഒരാൾ മരിച്ചെന്നും ബിഗ് ബിയുടെ ട്വീറ്റ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ മുംബൈ ഫിലിം സിറ്റിയിൽ വെടിവയ്പ്. സംഭവത്തിൽ രണ്ടുപേർക്കു പരിക്കേറ്റു.

ഇതിൽ രാജു ഷിൻഡെയെന്നയാളുടെ നില ഗുരുതരമാണ്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണു വെടിവച്ചത്. ഇവർ മൂന്നുറൗണ്ടു വെടിവച്ചു.

അമിതാഭ് ബച്ചനടക്കം 20 ലധികം താരങ്ങൾ ഷൂട്ടിംഗുമായി ബന്ധപ്പെട്ടു ഫിലിംസിറ്റിയിലുണ്ടായിരുന്ന സമയത്താണ് വെടിവയ്പുണ്ടായത്. ഇവർ നിന്ന സ്ഥലത്തു നിന്നും 20 അടി അകലെയാണ് വെടിവയ്പുണ്ടായത്. ഇക്കാര്യം അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തപ്പോഴാണു സംഭവം പുറത്തറിയുന്നത്.

ഒരാൾ മരിച്ചെന്നാണ് അമിതാഭ് ബച്ചന്റെ ട്വീറ്റ്. എന്നാൽ മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മോട്ടോർ സൈക്കിളിലെത്തിയ രണ്ട് അക്രമികൾ ഓഫീസിന് പുറത്ത് ഇരുന്ന സുരക്ഷാ കരാറുകാരനായ രാജുവിന്റെ വയറ്റിലേക്ക് മൂന്ന് തവണ വെടി വച്ച ശേഷം രക്ഷപെടുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മറ്റ് സുരക്ഷാ ജീവനക്കാർ അക്രമികളെ പിന്തുടർന്നെങ്കിലും അവർ വാഹനം ഉപേക്ഷിച്ച് കാട്ടുവഴികളിലൂടെ ഓടി രക്ഷപെട്ടു. രാജുവിനെ മലാഡിലുള്ള ലൈഫ്‌ലൈൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു.

അക്രമികളുടെ ബൈക്കിന്റെ രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. ഇതിന് മുന്പ് രാജുവിന് ഭീഷണി സന്ദേശങ്ങൾ വന്നിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP