Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇംഗ്ലീഷിൽ സംസാരിക്കുന്ന സുഹൃത്തിനോട് മനസ്സിൽ സൂക്ഷിച്ചത് കടുത്ത പക; മദ്യപാനത്തിനിടെ അരിശം മൂത്ത യുവാവ് 18 വയസ്സുകാരനെ കഴുത്തറുത്തുകൊന്നു

ഇംഗ്ലീഷിൽ സംസാരിക്കുന്ന സുഹൃത്തിനോട് മനസ്സിൽ സൂക്ഷിച്ചത് കടുത്ത പക; മദ്യപാനത്തിനിടെ അരിശം മൂത്ത യുവാവ് 18 വയസ്സുകാരനെ കഴുത്തറുത്തുകൊന്നു

മുംബൈ: ഇംഗ്ലീഷിൽ സംസാരിച്ചതിന് സുഹൃത്തിനെ കഴുത്തറുത്തു കൊന്നു. എന്നിട്ടും അരിശം തീരത്ത യുവാവ് മൃതദേഹത്തിൽ 54 തവണ കുത്തുകയും ചെയ്തു. മുംബൈയിലാണ് സംഭവം. മുഹമ്മദ് അഫ്രോസ് ആലം ഷെയ്ഖ് എന്ന 18 കാരനാണ് സുഹൃത്തായ 21കാരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

മുഹമ്മദ് അമിർ അബ്ദുൾ വാഹിദ് റഹിൻ എന്ന യുവാവാണ് സ്വന്തം സുഹൃത്തിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഭവ ശേഷം രാത്രി ഒരു മണിയോടെ പ്രതി മുംബൈ ഷാഹുനഗർ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയും ചെയ്തു.

ഇംഗ്ലീഷിൽ മാത്രം സംസാരിച്ച് അഫ്രോസ് തന്നെ തുടർച്ചയായി പരിഹസിച്ചതിനെ തുടർന്നാണ് കൊല നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. അഫ്രോ് ഇംഗ്ലീഷിൽ സംസാരിക്കുക പതിവായിരുന്നു. അതിനാൽ ഇയാളെ കൊലപ്പെടുത്താൻ നേരത്തെ തന്നെ അബ്ദുൾ വാഹിദ് പദ്ധതി ഇട്ടിരുന്നു.

ഇതിന് പറ്റിയ സമയത്തിനായി കരാത്തിരിക്കുകയായിരുന്നുവെന്നും ഇയാൾ പൊലീസിന് മൊഴി നൽകി. ബുധനാഴ്ച രാത്രിയിൽ ഇരുവരും മദ്യപിച്ചു. തുടർന്ന് ശുചിമുറിയിലേക്ക് പോയ ഷെയ്ഖിനെ അമിർ പിന്തുടരുകയും അവിടെ വച്ച് കഴുത്തറുക്കുകയും ശരീരത്തിൽ 54 തവണ കുത്തികൊല്ലുകയുമായിരുന്നു. മുംബൈയിലെ രഹേജ പാലത്തിന് താഴെ നിന്നാണ് പൊലീസ് ഷെയ്ഖിന്റെ മൃതദേഹം കണ്ടെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP