Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കലഹം മൂത്തു യുവതിയെ ഭർത്താവ് 17 തവണ കുത്തി; സംഭവം കോയമ്പത്തൂരിൽ

കോയമ്പത്തൂർ: വഴക്കു മൂർച്ഛിച്ചതിനെത്തുടർന്നു യുവതിയെ ഭർത്താവ് 17 തവണ കുത്തി. കഴുത്തിലും കൈകളിലും ആഴത്തിൽ മുറിവേറ്റ യുവതി ഗുരുതരാവസ്ഥ തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ് യുവതി.

സെൽവപുരം എൽഐസി കോളനിക്കു സമീപം സിജിവി നഗറിൽ താമസിക്കുന്ന കദീജ(39)യാണ് രണ്ടാം ഭർത്താവ് ശക്തിദാസി(32)ന്റെ കുത്തേറ്റ് ആശുപത്രിയിലായത്. ആദ്യഭർത്താവിന്റെ മരണശേഷം അഞ്ചു വർഷം മുമ്പാണ് ശക്തിദാസിനെ കദീജ വിവാഹം കഴിച്ചത്. ഇരുവരും മദ്യപിച്ച് കലഹിക്കുന്നത് പതിവായിരുന്നുവെന്ന് അയൽക്കാർ പറഞ്ഞു. മുമ്പുണ്ടായ കലഹത്തിന്റെ പേരിൽ കദീജ നൽകിയ പൊലീസ് കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കഴിഞ്ഞ ദിവസം രാത്രി വഴക്കുണ്ടായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP