Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉൽക്ക ആക്രമണത്തിൽ പരിക്കേൽക്കാതെ ചൊവ്വ; തന്ത്രപരമായി സ്ഥാനം മാറ്റി മംഗൾയാനെ ഐ.എസ്.ആർ.ഒ കാത്തു; ഇന്ത്യക്കുവീണ്ടും ലോകത്തിന്റെ കൈയടി

ഉൽക്ക ആക്രമണത്തിൽ പരിക്കേൽക്കാതെ ചൊവ്വ; തന്ത്രപരമായി സ്ഥാനം മാറ്റി മംഗൾയാനെ ഐ.എസ്.ആർ.ഒ കാത്തു; ഇന്ത്യക്കുവീണ്ടും ലോകത്തിന്റെ കൈയടി

ത്തുലക്ഷം വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവമായൊരു കൂടിക്കാഴ്ചയ്ക്കാണ് സൗരയൂഥം കഴിഞ്ഞ ദിവസം വേദിയായത്. അന്യ പ്രപഞ്ചത്തിൽനിന്നെത്തിയ വാൽനക്ഷത്രം ചൊവ്വയുമായി അഭിമുഖം വന്നു. വാൽനക്ഷത്രത്തിന്റെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ, ഈ ഘട്ടത്തിൽ മംഗൾയാന്റെ സ്ഥാനം തന്ത്രപരമായി മാറ്റി സ്ഥാപിച്ച ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ ലോകത്തിന്റെ കൈയടി നേടുകയും ചെയ്തു.

സൈഡിങ് സ്പ്രിങ് എന്നറിയപ്പെടുന്ന വാൽനക്ഷത്രമാണ് ചൊവ്വയുടെ നേരെ പാഞ്ഞടുത്തത്. 87,000 മൈൽ അകലെവരെയെത്തിയ സൈഡിങ് സ്പ്രിങ്ങിന്റെ ആക്രമണത്തിൽനിന്ന് ചൊവ്വ രക്ഷപ്പെട്ടു. മണിക്കൂറിൽ രണ്ടുലക്ഷം കിലോമീറ്ററിലേറെ വേഗത്തിൽ സഞ്ചരിച്ച വാൽനക്ഷത്രം ഞായറാഴ്ച ഉച്ചയ്ക്ക് 2.27നാണ് ചൊവ്വയ്ക്ക് ഏറ്റവുമടുത്തെത്തിയത്. വാൽനക്ഷത്രം ചൊവ്വയെ കടന്നുപോകുന്നത് ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു.

വാൽനക്ഷത്രത്തിൽനിന്നുള്ള അവശിഷ്ടങ്ങളും പൊടിപടലങ്ങളും മംഗൾയാനുൾപ്പെടെയുള്ളവയെ തകർക്കുമോയെന്ന ആശങ്കയും ശാസ്ത്രലോകത്തിനുണ്ടായിരുന്നു. എന്നാൽ, സൈഡിങ് സ്പ്രിങ്ങിന്റെ വരവ് പ്രമാണിച്ച് മംഗൾയാന്റെ സ്ഥാനം മുൻകൂട്ടി മാറ്റി സ്ഥാപിച്ചാണ് ഐ.എസ്.ആർ.ഒ ശ്രദ്ധയാകർഷിച്ചത്. വാൽനക്ഷത്രം കടന്നുപോയത് മംഗൾയാൻ പകർത്തിയിട്ടുണ്ട്. ഇതിന്റെ വിവരങ്ങളും ചിത്രങ്ങളും ഉടൻ ലഭ്യമാുമെന്ന് സ്‌പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടർ ഡോ.കിരൺ കുമാർ പറഞ്ഞു. മംഗൾയാന് ആറുമാസത്തിനപ്പുറം പ്രവർത്തിക്കാനുള്ള ശേഷിയുണ്ടാകുമെന്നാണ് കരുതുന്നെന്നും അദ്ദേഹം പറഞ്ഞു. ആവശ്യത്തിന് ഇന്ധനം മംഗൾയാനിലുണ്ട്.

നാസയുടെ ചൊവ്വ പര്യവേഷണ വാഹനമായ മാവെനും വാൽനക്ഷത്രത്തിന്റെ വരവിനെ ആശങ്കയോടെയാമ് കണ്ടിരുന്നത്. വാൽനക്ഷത്രത്തിൽനിന്നുള്ള അവശിഷ്ടങ്ങൾക്കരികിൽ മൂന്നുമണിക്കൂറോളം ചെലവിടേണ്ടിവന്നെങ്കിലും മാവെന് തകരാറൊന്നും സംഭവിച്ചിട്ടില്ലെന്ന് നാസയിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ബ്രൂസ് ജക്കോസ്‌കി പറഞ്ഞു. ഒരു മൈലോളം വീതിയുള്ള വലിയൊരു കുന്നുപോലെയാണ് സൈഡിങ് സ്പ്രിങ്ങിന്റെ രൂപമെന്ന് ഗവേഷകർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP