Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാണിയുടെ മടക്കം മോദി സർക്കാരിനും ക്ഷീണം; കേന്ദ്രം അറിഞ്ഞു നൽകിയ ജിഎസ്ടി ചെയർമാൻ സ്ഥാനത്തിന് പ്രതിപക്ഷ പാർട്ടിയിലെ മറ്റൊരു ധനമന്ത്രിയെ കണ്ടെത്തേണ്ടി വരും

മാണിയുടെ മടക്കം മോദി സർക്കാരിനും ക്ഷീണം; കേന്ദ്രം അറിഞ്ഞു നൽകിയ ജിഎസ്ടി ചെയർമാൻ സ്ഥാനത്തിന് പ്രതിപക്ഷ പാർട്ടിയിലെ മറ്റൊരു ധനമന്ത്രിയെ കണ്ടെത്തേണ്ടി വരും

ന്യൂഡൽഹി: ധനമന്ത്രി സ്ഥാനം കെ.എം. മാണി രാജിവച്ചതോടെ കേന്ദ്രത്തിൽ ചരക്ക് സേവന നികുതി (ഗുഡ്‌സ് ആൻഡ് സർവീസസ് ടാക്‌സ്) നടപ്പാക്കുന്നതു സംബന്ധിച്ച എംപവേഡ് കമ്മിറ്റിക്ക് ചെയർമാൻ നഷ്ടമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താൽപ്പര്യ പ്രകാരം ഈവർഷം മാർച്ചിലാണ് കെ.എം. മാണിയെ ജിഎസ്ടി എംപവേഡ് കമ്മിറ്റി ചെയർമാനായി കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്‌ലി നിയമിച്ചത്.

2016 ഏപ്രിൽ ഒന്നുമുതൽ ചരക്ക് സേവന നികുതി നടപ്പാക്കും എന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതെങ്കിലും പാർലമെന്റിൽ ജിഎസ്ടി ബിൽ പാസാക്കാൻ ഇനിയും കഴിയാത്തതിനാൽ നടപ്പാക്കാൻ കാലതാമസം വരും. ഈമാസം 26ന് ചേരുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ജിഎസ്ടി ബിൽ പാസാക്കാൻ കഴിയുമോ എന്ന് കേന്ദ്രസർക്കാർ പ്രതിപക്ഷവുമായി ചർച്ചകൾ നടത്തുന്നതിനിടെയാണ് മാണി ചെയർമാൻ സ്ഥാനത്തുനിന്നു പോകുന്നത്. ഇനി പുതിയ ചെയർമാനെ കണ്ടെത്തണം. കീഴ്‌വഴക്കമനുസരിച്ചു പ്രതിപക്ഷം ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്തെ ധനമന്ത്രിയെയാണ് ചെയർമാനാക്കുക. ഇതും മോദി സർക്കാരിന് വെല്ലുവിളിയാണ്.

കേരളത്തിലെ ഭരണം പ്രതിപക്ഷത്തിനാണെങ്കിലും മാണിയെ വരുതിയിൽ നിർത്താൻ കഴിയുമെന്ന് മോദിക്ക് അറിയാമായിരുന്നു. ഈ സാഹചര്യത്തിലാണ് ചെയർമാൻ സ്ഥാനം നൽകിയത്. ഇനി അത്തരമൊരു പ്രതിപക്ഷ നേതാവിനെ കിട്ടുക പ്രയാസവുമാണ്. ജിഎസ്ടി ബിൽ ലോക്‌സഭയിൽ പാസാക്കിയതാണ്. നരേന്ദ്ര മോദി സർക്കാരിനു രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തതിനാലാണു ബിൽ പാസാക്കാൻ വിഷമം നേരിടുന്നത്. ഇതു പാസാക്കാൻ സഭയിലെ മൂന്നിൽരണ്ടു പേരുടെ പിന്തുണവേണം. പാർലമെന്റ് പാസാക്കിയാലും ജിഎസ്ടി നടപ്പാക്കണമെങ്കിൽ 29ൽ 15 സംസ്ഥാന നിയമസഭകൾ ഇതു പാസാക്കണം.

നിലവിൽ ദേശീയ ജനാധിപത്യ സഖ്യം 11 സംസ്ഥാനങ്ങളിലാണു ഭരണത്തിലിരിക്കുന്നത്. ഈമാസം മൂന്നാംവാരം ജിഎസ്ടി എംപവേഡ് കമ്മിറ്റി ചേരാനിരുന്നതാണ്. ചെയർമാൻ എന്ന നിലയിൽ എംപവേഡ് കമ്മിറ്റിയിൽ കെ.എം. മാണിയുടെ പ്രവർത്തനം മറ്റ് ധനമന്ത്രിമാരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. വിവാദവിഷയങ്ങളിൽ അഭിപ്രായ ഐക്യത്തിനായി മാണി ശ്രമിച്ചിരുന്നു. ഒപ്പം ജിഎസ്ടി നടപ്പാക്കുമ്പോൾ ഉൽപാദക സംസ്ഥാനങ്ങൾക്കു നേട്ടമാണെങ്കിലും ഉപഭോക്തൃ സംസ്ഥാനങ്ങൾക്കു ഗുണകരമല്ല എന്ന പരാതിയും മാണി ഗൗരവമായി പരിഗണിച്ചിരുന്നു. സമവായത്തിനായി ശ്രമം നടത്തിവരുന്നതിനിടെയാണു മാണി ചെയർമാൻ സ്ഥാനത്തുനിന്നു പോകുന്നത്.

പകരമെത്തുന്ന വ്യക്തി എങ്ങനെയാകും പ്രവർത്തിക്കുകയെന്നതും മോദിക്ക് നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ മാണിയുടെ രാജി കേന്ദ്ര സർക്കാരിനും തിരിച്ചടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP