Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണിപ്പൂരിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ; 20 പേർ മരിച്ചു; നിരവധി പേരെ കാണാതായി; മരണ സംഖ്യ ഉയർന്നേക്കുമെന്ന് റിപ്പോർട്ട്

മണിപ്പൂരിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ; 20 പേർ മരിച്ചു; നിരവധി പേരെ കാണാതായി; മരണ സംഖ്യ ഉയർന്നേക്കുമെന്ന് റിപ്പോർട്ട്

ഇംഫാൽ: മണിപ്പൂരിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 20 പേർ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. നിരവധി വീടുകൾ തകർന്നു. മ്യാന്മർ അതിർത്തിയോട് ചേർന്ന ചന്ദൽ ജില്ലയിലാണ് മണ്ണിടിച്ചിലുണ്ടായത്.മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ അരിയിച്ചു. പേമാരിയെയും മണ്ണിടിച്ചിലിനെയും തുടർന്ന് പല പ്രദേശങ്ങളും ഒറ്റപ്പെട്ടിട്ടുണ്ട്.

ഇംഫാലിന് തെക്ക് 170 കിലോമീറ്റർ അകലെയുള്ള ജൗമോൾ ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. സമീപപ്രദേശത്തുള്ള അസം റൈഫിൾ സൈനികരും പ്രദേശവാസികളും ഉടൻ രക്ഷാ പ്രവർത്തനം ആരംഭിക്കുകയും ഇവറ കുറേപ്പേരെ രക്ഷിച്ചെന്നും സംസ്ഥാന ദുരന്ത നിവാരണ സേന പറഞ്ഞു.

രക്ഷാപ്രവർത്തനം അവസാനിക്കാതെ മരണസംഖ്യ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പറയാൻ സാധിക്കില്ലെന്ന് ദുരന്ത നിവാരണ സേന ഉദാ്യേഗസ്ഥർ അറിയിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് ചന്ദൽ ജില്ല വഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ രക്ഷാപ്രവർത്തനത്തിന് ദുരന്ത നിവാരണേസനയെ ഇവിടേക്ക് അയച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മണിപ്പുർ മുഖ്യമന്ത്രി ഇബോബി സിങ്ങുമായി ഫോണിൽ വിവരങ്ങളാരാഞ്ഞു. ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു തിങ്കളാഴ്ച സംഭവസ്ഥലം സന്ദർശിക്കും.

കുറച്ചുദിവസങ്ങളായി മണിപ്പുരിൽ കനത്തമഴ തുടരുകയാണ്. നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. ദേശീയപാതകൾ ഉൾപ്പെടെയുള്ള റോഡുകളും പാലങ്ങളുമൊക്കെ വെള്ളത്തിനടിയിലാണ്. ആയിരക്കണക്കിനാളുകൾ ഭവനരഹിതരായി. തലസ്ഥാനമായ ഇംഫാലിലെ താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ജനങ്ങൾ ദുരിതാശ്വാസകേന്ദ്രങ്ങളിൽ അഭയംതേടി.

പശ്ചിമ ബംഗാളിലും ഒഡീഷയിലും കനത്ത മഴ നാശം വിതച്ചു.ബംഗാളിൽ കനത്ത മഴയെത്തുടർന്ന് 39 പേർ മരിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി പേർക്ക് വീട് നഷ്ടമായി. 33,000ത്തോളം പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. 700 ദുരിതാശ്വാസ കേന്ദ്രങ്ങളാണ് തുറന്നിട്ടുള്ളത്. രണ്ടുലക്ഷം ഹെക്ടർ പ്രദേശം വെള്ളത്തിനടിയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മേഖലയിൽ അഞ്ചുലക്ഷം കുടിവെള്ള പായ്ക്കറ്റുകൾ വിതരണം ചെയ്യാൻ സർക്കാർ നടപടി സ്വീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP