Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അധികാരത്തിലെത്തി ഒരുമാസത്തിനിടെ മണിപ്പൂർ മന്ത്രിസഭയിൽ ആദ്യരാജി; രാജിവച്ചത് ആരോഗ്യമന്ത്രി ജയന്ത്കുമാർ സിങ്; വകുപ്പിൽ പലഭാഗത്തുനിന്നും ഇടപെടലുണ്ടാകുന്നു; രാജിയെക്കുറിച്ച് അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി ബൈരൻ സിങ്

അധികാരത്തിലെത്തി ഒരുമാസത്തിനിടെ മണിപ്പൂർ മന്ത്രിസഭയിൽ ആദ്യരാജി; രാജിവച്ചത് ആരോഗ്യമന്ത്രി ജയന്ത്കുമാർ സിങ്; വകുപ്പിൽ പലഭാഗത്തുനിന്നും ഇടപെടലുണ്ടാകുന്നു; രാജിയെക്കുറിച്ച് അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി ബൈരൻ സിങ്

ഗുവാഹത്തി: ഒരു മാസം മാത്രം പ്രായമുള്ള മണിപ്പൂർ മന്ത്രിസഭയിൽനിന്ന് ആരോഗ്യമന്ത്രി എൽ. ജയന്ത്കുമാർ സിങ് രാജിവെച്ചു. തന്റെ വകുപ്പിൽ അനാവശ്യമായ ബാഹ്യ ഇടപെടലുകൾ ഉണ്ടാകുന്നതായി ആരോപിച്ചാണ് രാജി. എൻ. ബൈരൻ സിങ് മുഖ്യമന്ത്രിയായ ബിജെപി നയിക്കുന്ന കൂട്ടുമന്ത്രിസഭയാണ് മണിപ്പൂരിൽ ഭരണം നടത്തുന്നത്.

ആരോഗ്യവകുപ്പിനെ തന്റേതായ കാഴ്ചപ്പാടിൽ മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിലാണ് മന്ത്രി എന്ന നിലയിലുള്ള പ്രതിച്ഛായയ്ക്ക് കോട്ടംതട്ടുന്ന വിധത്തിലുള്ള ഇടപെടലുകൾ പലഭാഗത്തുനിന്നും ഉണ്ടായതെന്ന് അദ്ദേഹം തന്റെ രാജിക്കത്തിൽ പറയുന്നു. താൻ രാജിവെച്ചതായും മുഖ്യമന്ത്രി വരാൻ കാത്തിരിക്കുകയാണെന്നും ജയന്ത്കുമാർ സിങ് പറഞ്ഞു. ഭുവനേശ്വറിൽ ബിജെപി ദേശീയ നിർവ്വാഹകസമിതി യോഗത്തിൽ പങ്കെടുക്കുന്ന മുഖ്യമന്ത്രി ബൈർ സിങ് ഇതുവരെ രാജി സ്വീകരിച്ചിട്ടല്ല.

അതേസമയം, തന്റെ മന്ത്രിസഭയിൽ ഏതെങ്കിലും മന്ത്രി രാജിവെച്ചതായി ഒരുതരത്തിലുള്ള വിവരവും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ബൈരൻ സിങ് വ്യക്തമാക്കി. രാഷ്ട്രീയമായ ഏറ്റുമുട്ടലുകളുടെ ഭാഗമാകാം ഇതെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി)യുടെ മന്ത്രിയാണ് എൽ. ജയന്ത്കുമാർ സിങ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP