Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാജ്‌പേയിക്ക് ഭാരതര്തന നൽകാൻ മന്മോഹൻ ആഗ്രഹിച്ചിരുന്നു; നരസിംഹറാവുവിനേയും പരിഗണിച്ചു; കോൺഗ്രസുകാരുടെ എതിർപ്പാകാം തടസ്സമായത്; വെളിപ്പെടുത്തൽ നടത്തുന്നത് മുൻപ്രധാനമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ്

വാജ്‌പേയിക്ക് ഭാരതര്തന നൽകാൻ മന്മോഹൻ ആഗ്രഹിച്ചിരുന്നു; നരസിംഹറാവുവിനേയും പരിഗണിച്ചു; കോൺഗ്രസുകാരുടെ എതിർപ്പാകാം തടസ്സമായത്; വെളിപ്പെടുത്തൽ നടത്തുന്നത് മുൻപ്രധാനമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവ്

ന്യൂഡൽഹി: മുൻപ്രധാനമന്ത്രി എ.ബി വാജ്‌പേയിക്ക് ഭാരതരത്‌ന നൽകാൻ മുൻ പ്രധാനമന്ത്രി മന്മോഹൻസിങ് ആഗ്രഹിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ മാദ്ധ്യമ ഉപദേഷ്ടാവ് സഞ്ജയ ബാരു വെളിപ്പെടുത്തി. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് വാജ്‌പേയിക്ക് ഭാരത രത്‌ന നൽകാൻ നീക്കമുണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.

താനാണ് ഇക്കാര്യം മന്മോഹനോട് ആവശ്യപ്പെട്ടത്. ഉടൻതന്നെ അദ്ദേഹം അത് സമ്മതിച്ചു. വാജ്‌പേയിക്കൊപ്പം മുൻപ്രധാനമന്ത്രി നരസിംഹ റാവുവിനും ഭാരതരത്‌ന നൽകണമെന്ന് മന്മോഹൻ സിങ് ആവശ്യപ്പെട്ടു. എന്നാൽ മറ്റു കോൺഗ്രസ് നേതാക്കളുടെ എതിർപ്പിനെ തുടർന്നാവാം അത് നടപ്പിലാക്കാൻ കഴിയാതെ പോയതെന്ന സൂചനയാണ് ബാരു നൽകുന്നത്.

2004 മുതൽ എല്ലാ വർഷവും ഇക്കാര്യം താൻ മന്മോഹനുമായി ചർച്ച ചെയ്തിരുന്നു. പക്ഷേ നിരാശയായിരുന്നു ഫലം. എന്നാൽ സോണിയാഗാന്ധിയാണോ ഇതിന് തടസ്സം നിന്നത് എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബാരു എഴുതിയ ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ എന്ന പുസ്തകം ഇതിനോടകം വിവാദമായിട്ടുണ്ട്.

ഡിസംബർ 25ന് മോദി സർക്കാരാണ് വാജ്‌പേയിക്കും സ്വാതന്ത്ര്യസമര സേനാനിയും ഹിന്ദു മഹാസഭാ നേതാവുമായിരുന്ന മദൻ മോഹൻ മാളവ്യയ്ക്കും രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകിയത്. എന്നാൽ യുപിഎ സർക്കാരിന്റെ കാലത്ത് തന്നെ വാജ്‌പേയിക്ക് ഭാരതരത്‌ന നൽകണമെന്ന ആവശ്യം ഉയർന്നിരുന്നു. ബിജെപിയല്ലാത്ത കക്ഷിയിലെ നേതാക്കൾ പോലും ഇതു ഉന്നയിച്ചു. രാഷ്ട്രീയ കാരണങ്ങളാൽ യുപിഎ ഇക്കാര്യത്തിൽ തീരുമാനം എടുത്തില്ലെന്നാണ് വിമർശനം.

അതിനിടെയാണ് സഞ്ജയ് ബാരുവിന്റെ വെളിപ്പെടുത്തൽ പുറത്തുവരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP