Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗോവ മുഖ്യമന്ത്രിക്ക് പാൻക്രിയാസ് ക്യാൻസറെന്ന് റിപ്പോർട്ടുകൾ;മനോഹർ പരീക്കർ മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ; അസുഖം നാലാം ഘട്ടത്തിലെന്ന് ആശുപത്രി അധികൃതർ

ഗോവ മുഖ്യമന്ത്രിക്ക് പാൻക്രിയാസ് ക്യാൻസറെന്ന് റിപ്പോർട്ടുകൾ;മനോഹർ പരീക്കർ മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ; അസുഖം നാലാം ഘട്ടത്തിലെന്ന് ആശുപത്രി അധികൃതർ

മുംബൈ: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന് ക്യാൻസറെന്ന് റിപ്പോർ്ട്ട്. പാൻക്രിയാസിലാണ് ക്യാൻസർ കണ്ടെത്തിയത്. അസുഖത്തിന്റെ നാലാം ഘട്ടത്തിലാണ് മുഖ്യമന്ത്രിയെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. നിലവിൽ മുംബൈയിലെ ലീലാവതി ഹോസ്പിറ്റലിൽ ചികിത്സയിലാണ് പരീക്കർ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത വയറ് വേദനയെത്തുടർന്ന് ചികിത്സയിലായിരുന്നു പരീക്കർ, തുടർന്ന് ഗോവയിലെ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു, തുടർന്ന് മുംബൈയിൽ എത്തിയപ്പോൾ വേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുള്ള പരിശോദനയിലാണ് ക്യാൻസറാണെന്ന് കണ്ടെത്തിയത്.

നിലവിൽ ക്യാൻസറിന്റെ നാലാമത്തെ സ്‌റ്റേജിലാണ് പരീക്കറുള്ളത്. നിലവിൽ പി ജഗന്നാഥിന്റെ ചികിത്സയിലാണ് അദ്ദേഹം. എന്നാൽ ഇതിനെക്കുറുച്ച് ഒഫിഷ്യലായി ഹോസ്പിറ്റൽ പ്രതികരിച്ചിട്ടില്ല.

അതേ സമയം പരീക്കർ അസുഖ ബാധിതൻ ആണെന്നും ചികിത്സ ശരിയായ ദിശയിലൂടെയാണ് പോകുന്നതെന്നും അസുഖം മാറി ഉടൻ തന്നെ കർത്തവ്യ മണ്ഡലത്തിലേക്ക് അദ്ധേഹം തിരിച്ച് വരുമെന്നും ഗോവ സൗത്ത് എം പിയായ നരേന്ദ്ര സവായ്ക്കർ പറഞ്ഞു.എന്നാൽ ഇത് ഒരു സാധാരണ ചെക്കപ്പ് മാത്രമാണെന്നുള്ള വാർത്തകളും വരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP