Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നുഴഞ്ഞുകയറ്റങ്ങൾക്കു ശക്തമായി തിരിച്ചടിക്കാൻ പരീക്കറുടെ നിർദ്ദേശം

ന്യൂഡൽഹി: അതിർത്തിയിലുണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള നുഴഞ്ഞുകയറ്റങ്ങളെ ശക്തമായി നേരിടാൻ സൈന്യത്തിന് പ്രതിരോധമന്ത്രിയുടെ നിർദ്ദേശം. കരനാവികവ്യോമ സേനാ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മനോഹർ പരീക്കർ ഈ നിർദ്ദേശം നൽകിയത്. നുഴഞ്ഞുകയറ്റങ്ങൾക്കും ആക്രമണങ്ങൾക്കുമെതിരേ ശക്തമായി തിരിച്ചടിക്കാൻ പരീക്കർ നിർദ്ദേശിച്ചതായാണ് സൂചന. സേനാവിഭാങ്ങളുടെ പ്രതിരോധ തയ്യാറെടുപ്പുകളെ സംബന്ധിച്ച് പരീക്കർ വിവരങ്ങൾ ആരാഞ്ഞു.

ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്കർ സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തിയത്. ഉറ ഭീകരാക്രമണത്തിനുശേഷം ഇന്ത്യപാക് ബന്ധത്തിൽ വൻ ഉലച്ചിൽ സംഭവിച്ചിരുന്നു. ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണർ അബ്ദുൾ ബാസിതിനെ 10 ദിവസത്തിനിടെ രണ്ടുതവണ വിളിച്ചുവരുത്തുന്ന നിലയിലേക്ക് കാര്യങ്ങളെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP