Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫേസ്‌ബുക്കിലൂടെ പ്രണയം, കാമുകിയുടെ പരാതിയിൽ ജയിലിൽ, ഒടുവിൽ വിലങ്ങണിഞ്ഞെത്തി വിവാഹവും; റിതേഷ് -സുദിപ്തി പ്രണയജോടികളുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ആകസ്മികം

ഫേസ്‌ബുക്കിലൂടെ പ്രണയം, കാമുകിയുടെ പരാതിയിൽ ജയിലിൽ, ഒടുവിൽ വിലങ്ങണിഞ്ഞെത്തി വിവാഹവും; റിതേഷ് -സുദിപ്തി പ്രണയജോടികളുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ആകസ്മികം

2012ൽ ഫെയ്ബുക്കിലൂടെ പരിചയപ്പെടുമ്പോഴോ പിന്നീട് പ്രണയത്തിലാകുമ്പോഴോ ബിഹാർ സ്വദേശിയായ റിതേഷും ഝാർഖണ്ഡിലെ ധൻബാദ് സ്വദേശിയായ സുദിപ്തിയും സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല ഇങ്ങനെയൊരു ജീവിതം. അത്രയ്ക്ക് ആകസ്മികമായ സംഭവങ്ങളാണ് ഇവരുടെ ജീവിതത്തിൽ നടക്കുന്നത്.

ബീഹാറിൽ എൻജിനീയറായ 28കാരൻ റിതേഷ് കുമാറും 23 കാരി സുദീപ്തി കുമാരിയും ഫേസ്‌ബുക്കിലൂടെയുള്ള പരിചയം പ്രണയമായി വളർന്നപ്പോൾ കണ്ടുമുട്ടുന്നതും പതിവായി. ബീഹാറിൽ നിന്ന് ധൻബാദ് വരെ യാത്ര ചെയ്താണ് റിതേഷ് സുദീപ്തിയെ കാണാറുള്ളത്. പിന്നീട്
ക്ഷേത്രത്തിൽ വെച്ച് വീട്ടുകാരറിയാതെ ഇരുവരും വിവാഹിതരായി. എന്നാൽ നിയമ പരമായി ബന്ധുക്കളുടെ മുന്നിൽ വിവാഹം നടത്തണമെന്ന
സുദീപ്തിയുടെ ആഗ്രഹം റിതേഷ് നിരസിച്ചതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്.

അമ്മ ആത്മഹത്യ ചെയ്യണമെന്ന കാരണം പറഞ്ഞാണ് റിതേഷ് വിവാഹത്തിന് തടസ്സം നിന്നത്. ഇതോടെ വഞ്ചന തിരിച്ചറിഞ്ഞ് സുദീപ്തി പൊലീസിൽ പരാതി നൽകി. പിന്നാക്ക വിഭാഗമായതിനാൽ എസ് സി എസ്ടി ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്. വൈകാതെ റിതേഷ് ജയിലിലുമായി.

എന്നാൽ സ്നേഹവും പകയും വഞ്ചനയും ഇഴചേർന്ന് പോയ ആ ബന്ധവും അവിടെ അവസാനിച്ചില്ല. റിതേഷിന്റെ അവസ്ഥയിൽ ദുഃഖം തോന്നിയ സുദീപ്തി അയാളെ ജയിലിൽ സന്ദർശിക്കുക പതിവാക്കി. ഇതോടെ റിതേഷിന്റെ നിലപാടിലും മാറ്റമുണ്ടായി. തന്നെ വിവാഹം കഴിക്കണമെന്ന് സുദീപ്തി റിതേഷിനോട് ആഭ്യർത്ഥിച്ചു. സുദീപ്തി സമ്മതം നൽകുകയും ചെയ്തു.

ജാമ്യത്തിന് ശ്രമിച്ചെങ്കിലും അത് ലഭിക്കാതെ വന്നതോടെ പ്രത്യേക അനുമതിയിൽ വിവാഹം നടത്താൻ തീരുമാനിച്ചു. ജയിലിൽ നിന്ന് റിതേഷ് വിലങ്ങണിഞ്ഞ് പൊലീസ് വാഹനത്തിലും സുദിപ്തി വീട്ടിൽ നിന്ന് കാറിലും വിവാഹ വേദിയിലെത്തി. വിവാഹം കഴിഞ്ഞയുടനെ റിതേഷ് ജയിലിലേക്ക് മടങ്ങി.അപൂർവ വിവാഹത്തിന് സാക്ഷിയാകാൻ ബന്ധുക്കളും സുഹൃത്തുകളും എത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP