Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യ വിരുദ്ധ റാലി നടത്തിയ മസ്‌റത്ത് ആലത്തിന്റെ ജാമ്യാപേക്ഷ തള്ളി; അറസ്റ്റിൽ പ്രതിഷേധിച്ച് ഹുറിയത്ത് ആഹ്വാനം ചെയ്ത പണിമുടക്കിൽ ജനജീവിതം സ്തംഭിച്ചു

ഇന്ത്യ വിരുദ്ധ റാലി നടത്തിയ മസ്‌റത്ത് ആലത്തിന്റെ ജാമ്യാപേക്ഷ തള്ളി; അറസ്റ്റിൽ പ്രതിഷേധിച്ച് ഹുറിയത്ത് ആഹ്വാനം ചെയ്ത പണിമുടക്കിൽ ജനജീവിതം സ്തംഭിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ വിഘടനവാദികളുടെ പ്രകടനത്തിനിടെ പാക്കിസ്ഥാൻ പതാക ഉയർത്തിയ സംഭവത്തിൽ അറസ്റ്റിലായ ഹുറിയത്ത് കോൺഫറൻസ് നേതാവ് മസറത്ത് ആലമിന്റെ ജാമ്യാപേക്ഷ ജമ്മു കാശ്മീർ കോടതി തള്ളി. പൊതു സുരക്ഷാ നിയമപ്രകാരം കേസെടുത്ത ശേഷം പ്രതിയെ ജമ്മുവിലെ കൊട്ബൽവാൽ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

അതേസമയം, ആലത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഹുറിയത്ത് ചെയർമാൻ സയിദ് അലി ഷാ ഗീലാനി കാശ്മീർ താഴ്‌വരയിൽ ആഹ്വാനം ചെയ്ത പണിമുടക്കിൽ ജനജീവിതം തടസപ്പെട്ടു. കടകളും വ്യവസായ സ്ഥാപനങ്ങളും പെട്രോൾ പമ്പുകളും വിദ്യാഭ്യാസസ്ഥാപനങ്ങളുമെല്ലാം അടഞ്ഞു കിടന്നു. സർക്കാർ സ്ഥാപനങ്ങളിലും ബാങ്കുകളിലും ജീവനക്കാർ കുറവായിരുന്നു. പൊതുഗതാഗതം പൂർണമായും നിലച്ചു. സ്വകാര്യവാഹനങ്ങൾ മാത്രമാണ് നിരത്തിൽ ഇറങ്ങിയത്.

ഇന്ത്യാ വിരുദ്ധ റാലി സംഘടിപ്പിച്ചതിന് നാൽപ്പത്തിയഞ്ചുകാരനായ ആലത്തിനെ കഴിഞ്ഞ ആഴ്ചയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. 15ന് നടത്തിയ റാലിയിൽ ഇന്ത്യയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കാനും പാക് പതാക വീശാനും പ്രതി അണികളെ പ്രേരിപ്പിച്ച ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്താൻ കേന്ദ്രം സംസ്ഥാനത്തിനു മേൽ സമ്മർദ്ദം ചെലുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP