Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭൂമി ഒഴിപ്പിക്കാൻ കടന്ന കയറിയെ പൊലീസിന് നേരെ കൈയേറ്റക്കാർ വെടിവച്ചു; എസ്‌പിയും സിഐയും കൊല്ലപ്പെട്ടു; പൊലീസ് വെടിവയ്‌പ്പിൽ 12 സമരക്കാരും കൊല്ലപ്പെട്ടു; യുപിയിലെ മഥുരയിൽ സംഘർഷം

ഭൂമി ഒഴിപ്പിക്കാൻ കടന്ന കയറിയെ പൊലീസിന് നേരെ കൈയേറ്റക്കാർ വെടിവച്ചു; എസ്‌പിയും സിഐയും കൊല്ലപ്പെട്ടു; പൊലീസ് വെടിവയ്‌പ്പിൽ 12 സമരക്കാരും കൊല്ലപ്പെട്ടു; യുപിയിലെ മഥുരയിൽ സംഘർഷം

മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരടക്കം 24 പേർ കൊല്ലപ്പെട്ടു. മഥുര എസ്‌പി മുകുൾ ദ്വിവേദിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 100ൽ അധികം പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഉയരാനാണ് സാധ്യത. നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വെടിവെപ്പ്. മഥുരയിലെ ജവഹർബാഗിലാണ് സംഭവം നടന്നത്.

ആസാദ് ഭാരത് വൈദിക് വൈചാരിക് ക്രാന്തി സത്യാഗ്രഹി അംഗങ്ങളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇവർ രണ്ട് വർഷത്തിലധികമായി ജവഹർ ബാഗിലെ കോടികൾ വിലമതിക്കുന്ന 260 ഏക്കർ ഭൂമി കയ്യടക്കിവച്ചിരിക്കുകയാണ്. സ്വാധീൻ ഭാരത് ആന്ദോളൻ പ്രവർത്തകർ രണ്ടു വർഷം മുൻപ് ഇവിടെ നൂറുകണക്കിന് ഏക്കർ ഭൂമി കയ്യേറി കുടിൽ കെട്ടിയത്. കയ്യേറ്റക്കാർക്കു നോട്ടീസ് നൽകി ഒഴിപ്പിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിയേത്തുടർന്നാണ് പൊലീസ് ഇവിടെയെത്തിയത്.

രാഷ്ട്രപതി, പ്രധാനമന്ത്രി തെരഞ്ഞെടുപ്പുകൾ പിൻവലിക്കുക, ഒരു രൂപയ്ക്ക് 60 ലിറ്റർ ഡീസലും 40 ലിറ്റർ പെട്രോളും വിൽക്കുക. നിലവിലെ കറൻസി 'ആസാദ് ഹിന്ദ് ഫൗജ്'കറൻസിയാക്കി മാറ്റുക തുടങ്ങി വിചിത്രമായ ആവശ്യങ്ങളാണ് ആസാദ് ഭാരത് വൈദിക് വൈചാരിക് ക്രാന്തി സത്യാഗ്രഹി ഉന്നയിക്കുന്നത്. ഇവരെ ഒഴിപ്പിക്കാൻ അടുത്തിടെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ചാണ് പൊലീസ് വീണ്ടും ദവഹർബാഗിലെത്തിയത്. യാതൊരു പ്രകോപനവുമില്ലാതെ കയ്യേറ്റക്കാർ പൊലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു.

ഇതോടെ സമരക്കാരെ ഒഴിപ്പിക്കാൻ ടിയർ ഗ്യാസും ലാത്തിച്ചാർജും പൊലീസ് പ്രയോഗിച്ചു. അക്രമാസക്തമായതോടെ പൊലീസ് തിരിച്ചും വെടിവച്ചു. കയ്യേറ്റക്കാർ ആയുധങ്ങളും തോക്കുകളും കരുതിയിരുന്നതായി പൊലീസ് ആരോപിച്ചു. കയ്യേറ്റമൊഴിപ്പിക്കാനെത്തിയ പൊലീസിനുനേരെ 3,000ൽ അധികം വരുന്ന സ്വാധീൻ ഭാരത് ആന്ദോളൻ പ്രവർത്തകർ കല്ലെറിയുകയും പിന്നീട് വെടിയുതിർക്കുകയുമായിരുന്നെന്ന് പൊലീസ് ഐജി എച്ച്.ആർ.ശർമ അറിയിച്ചു. ജനക്കൂട്ടം അക്രമാസക്തരായതോടെ പൊലീസും തിരിച്ച് വെടിയുതിർക്കുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർവാതകവും പ്രയോഗിച്ചു.

സംഭവത്തിൽ അന്വേഷണത്തിന് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉത്തരവിട്ടിട്ടുണ്ട്. അക്രമത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ 200ൽ അധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച പൊലീസുകാരുടെ കുടുംബാംഗങ്ങൾക്ക് 20 ലക്ഷം രൂപവീതം ധനസഹായം നൽകുമെന്ന് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഖ്യാപിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP