Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

 ഛത്തീസ്‌ഗഢിൽ മവോയിസ്റ്റ് ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു; ആറ് സൈനികർക്ക് ഗുരുതര പരിക്ക്; ആക്രമണം റോഡ് നിർമ്മാണത്തിന് സുരക്ഷയൊരുക്കിയ സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ

  ഛത്തീസ്‌ഗഢിൽ മവോയിസ്റ്റ് ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു; ആറ് സൈനികർക്ക് ഗുരുതര പരിക്ക്; ആക്രമണം റോഡ് നിർമ്മാണത്തിന് സുരക്ഷയൊരുക്കിയ സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ

ന്യൂഡൽഹി: ഛത്തീസ്‌ഗഢിൽ വീണ്ടും മാവോയിസ്റ്റ് ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.അസിസ്റ്റന്റ് കോൺസ്റ്റബിൾമാരായ മഡ്കാം ഹന്ത, മുകേഷ് കട്ത്തി എന്നിവരാണ് വീരമൃത്യു വരിച്ചത്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു.

ഛത്തീസ്‌ഗഢിലെ സുക്മ ജില്ലയിലുള്ള ബെജ്ജിയിലാണ് ആക്രമണം നടന്നത്.ബെജ്ജിയിലെ ചിന്തഗുഫയിൽ റോഡ് നിർമ്മാണത്തിന് സുരക്ഷയൊരുക്കിയ സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെയാണ് മാവോയിസ്റ്റുകൾ ആക്രമണം നടത്തിയത്.

ജില്ലാ റിസേർവ് ഗാർഡ് കോൺസ്റ്റബിൾമാരായ രണ്ടുപേർക്കും, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിലെ രണ്ടുപേർക്കുമാണ് പരിക്കേറ്റത്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊലീസ് ഐ.ജി സുന്ദർ രാജ് ചൂണ്ടിക്കാട്ടി. മാവോവാദി സാന്നിധ്യം ഏറെയുള്ള മേഖലയാണ് ബെജ്ജി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP