Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മായവതിയുടെ പുതിയ നമ്പർ സർക്കാർ വസതിയിൽ കടിച്ചുതൂങ്ങാൻ; സർക്കാർ അനുവദിച്ച വീട് പാർട്ടി സ്ഥാപകന്റെ സ്മാരകമാക്കി; സർക്കാർ നൽകിയിട്ടുള്ള വസതികൾ ഒഴിയണമെന്ന സുപ്രീം കോടതി ഉത്തരവിലാണ് മായവതിയുടെ പുതിയ നീക്കം; സ്മാരക വിശ്രമകേന്ദ്രം എന്ന ബോർഡും സ്ഥാപിച്ചു

മായവതിയുടെ പുതിയ നമ്പർ സർക്കാർ വസതിയിൽ കടിച്ചുതൂങ്ങാൻ; സർക്കാർ അനുവദിച്ച വീട് പാർട്ടി സ്ഥാപകന്റെ സ്മാരകമാക്കി; സർക്കാർ നൽകിയിട്ടുള്ള വസതികൾ ഒഴിയണമെന്ന സുപ്രീം കോടതി ഉത്തരവിലാണ് മായവതിയുടെ പുതിയ നീക്കം; സ്മാരക വിശ്രമകേന്ദ്രം എന്ന ബോർഡും സ്ഥാപിച്ചു

ലക്‌നൗ ; രാഷ്ട്രിക്കാരുടെ പല നെറികെട്ട അടവുകളും കണ്ട് മടുത്ത ജനങ്ങൾക്കിടിയിലാണ് നൂതന തന്ത്രങ്ങൾ ആവിഷ്‌കരിച്ച് സ്വാർത്ഥ താൽപ്പര്യം സംരക്ഷിക്കാൻ നെട്ടോട്ടമോടുന്ന അവസ്ഥയിലാണ് ബിഎസ്‌പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മായവതി. നിലവിൽ മായവതി താമസിക്കുന്നത് സർക്കാർ വസതിയിലാണ്.ഇത് കൈവിട്ട് പോകാതിരിക്കാനാണ് മായവതിയുടെ നാറിയ നീക്കങ്ങൾ.

 

സർക്കാർ അനുവദിച്ചിരുന്ന വീട് പാർട്ടി സ്ഥാപകൻ കാൻഷിറാമിന്റെ സ്മാരകമാക്കി. കാൻഷിറാം സ്മാരക വിശ്രമകേന്ദ്രം എന്ന ബോർഡിനോടൊപ്പം അദ്ദേഹത്തിന്റെ ചിത്രവും നൽകിയിട്ടുണ്ട്.മുന്മുഖ്യമന്ത്രിമാരെല്ലാം സാധാരണ പൗരന്മാരാണെന്നും സർക്കാർ നൽകിയിട്ടുള്ള വസതികൾ ഒഴിയണമെന്നും സുപ്രീം കോടതി ഉത്തരവിട്ടതിനെത്തുടർന്ന് വീടുമാറാൻ തയ്യാറെടുക്കുന്നതിനിടെയാണു മായാവതി വസതിയിൽ തന്നെ കടിച്ചു തുങ്ങാൻ പുതിയ അടവുമായി രംഗത്തെത്തിയിരിക്കുന്നത്.

86 കോടിയിലധികം രൂപ വില വരുന്ന തന്റെ ബംഗ്ലാവിൽ നിന്നും മറ്റു വഴികളില്ലാതെ ഒഴിഞ്ഞു പോകുവാൻ നിർബന്ധിതയായിരിക്കുകയാണ് ഈ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി. സർക്കാർ വസതിയായ 13 എ മാൾ അവന്യൂവിൽ നിന്നാണ് മായാവതി പടിയിറങ്ങുന്നത്. ഇനി 15 കോടി രൂപയുടെ '9 മാൾ അവന്യൂവിലാണ്' മായവതി താമസിക്കുക. സർക്കാർ വസതിക്കടുത്ത് തന്നെയായിരുന്നു ബിഎസ്‌പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസും.

2007 മുതൽ 2012 വരെയുള്ള കാലയളവിൽ 86 കോടി രൂപയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങളാണ് മായാവതി '13 എ മാൾ അവന്യൂ'വിൽ നടത്തിയത്. ഈ അധികാര ധൂർത്ത് സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ തലത്തിലും ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. അധികാരം തന്നെ നഷ്ടപ്പെട്ടിട്ടും ഈ ഇഷ്ട ഭവനത്തിൽ നിന്നും ഇറങ്ങാൻ മായാവതി കൂട്ടാക്കിയില്ല. എല്ലാത്തിനുമൊടുവിൽ സുപ്രീം കോടതി വിധിയെ തുടർന്ന് മായവതിക്ക് ഈ ഭവനത്തിൽ നിന്നും ഒഴിയേണ്ടി വരികയാണ്.ഈ വസതിയിൽ നിന്നും ഗൃഹോപകരണങ്ങൾ തന്റെ സ്വന്തം ബംഗ്ലാവിലേക്ക് മാറ്റുവാൻ മായാവതി അനുചാരകന്മാർക്ക് നിർദ്ദേശം നൽകി കഴിഞ്ഞു.

മായാവതിക്കു പുറമേ, എൻ.ഡി.തിവാരി, മുലായം സിങ് യാദവ്, കല്യാൺ സിങ്, രാജ്‌നാഥ് സിങ്, അഖിലേഷ് യാദവ് എന്നിവരോടും സർക്കാർ നൽകിയ വസതികൾ തിരിച്ചുകൊടുക്കാൻ നോട്ടിസ് നൽകിയിട്ടുണ്ട്. രാജ്‌നാഥ് സിങ് സ്വന്തം വീട്ടിലേക്കു മാറാൻ തയ്യാറെടുത്തുകഴിഞ്ഞെങ്കിലും അഖിലേഷ് രണ്ടുവർഷത്തെ സാവകാശം ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP