Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദളിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും നേർക്കുള്ള പീഡനങ്ങൾ ഉപേക്ഷിച്ചില്ലെങ്കിൽ കോടിക്കണക്കിന് അനുയായികളുമായി ബുദ്ധമതം സ്വീകരിക്കും; ബിജെപിക്ക് താക്കീതുമായി മായാവതി

ദളിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും നേർക്കുള്ള പീഡനങ്ങൾ ഉപേക്ഷിച്ചില്ലെങ്കിൽ കോടിക്കണക്കിന് അനുയായികളുമായി ബുദ്ധമതം സ്വീകരിക്കും; ബിജെപിക്ക് താക്കീതുമായി മായാവതി

നാഗ്പുർ: ഡോ. ബി ആർ അംബേദ്കറെ പോലെ ബുദ്ധമതം സ്വീകരിച്ചേക്കുമെന്ന് ബഹുജൻ സമാജ് വാദി പാർട്ടി നേതാവ് കുമാരി മായാവതി. ബിജെപിക്ക് താക്കീത് നൽകിക്കൊണ്ടാണ് മായാവതിയുടെ പ്രഖ്യാപനം. ദളിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും നേർക്കുള്ള പീഡനങ്ങൾ ബിജെപിയും ആർഎസ്എസും ഉപേക്ഷിച്ചില്ലെങ്കിൽ പാർട്ടി അനുയായികൾക്കൊപ്പം ബുദ്ധമതം സ്വീകരിക്കുമെന്നാണ് മായാവതിയുടെ താക്കീത്.

ആർഎസ്എസ് ബിജെപി പ്രവർത്തകർക്ക് മാറിച്ചിന്തിക്കാൻ ഒരവസരം കൂടി നൽകുകയാണെന്നാണ് തന്റെ തീരുമാനം അറിയിച്ചു കൊണ്ട് മായാവതി പറഞ്ഞത്. നാഗ്പുരിൽ ആർഎസ്എസ് ആസ്ഥാനത്തിന് സമീപം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

'1935ൽ ഡോ.അംബേദ്കർ നടത്തിയ പ്രഖ്യപനം അദ്ദേഹം ഒരു ഹിന്ദുവായാണ് ജനിച്ചതെങ്കിലും മരിക്കുമ്പോൾ അങ്ങനെയാവില്ല എന്നായിരുന്നു. ഹൈന്ദവ നേതാക്കൾക്ക് മാറ്റത്തിനുള്ള സമയമായി 21 വർഷം അദ്ദേഹം നൽകി. പക്ഷേ, ദളിതർക്കെതിരായ സമീപനത്തിൽ മാറ്റങ്ങൾ വരുത്താൻ അവർ തയ്യാറായില്ല. തുടർന്ന് 1956ൽ അദ്ദേഹം ബുദ്ധമതം സ്വീകരിച്ചു. അതിനുശേഷമെങ്കിലും ദളിതർക്കു നേരെയുള്ള ചൂഷണങ്ങൾക്ക് അവസാനമുണ്ടാകുമെന്ന് നമ്മൾ കരുതി. പക്ഷേ,മാറ്റമുണ്ടായില്ല. ഇന്ന് ബിജെപിക്കും ആർഎസ്എസിനും ഞാൻ താക്കീത് നൽകുകയാണ്. ദളിതരെയും പിന്നാക്ക വിഭാഗങ്ങളെയും തരംതാഴ്ന്നവരായി കണക്കാക്കുന്ന മനോഭാവം നിങ്ങൾ മാറ്റിയില്ലെങ്കിൽ കോടിക്കണക്കിന് വരുന്ന അനുയായികളെയും കൂട്ടി ഞാൻ ബുദ്ധമതം സ്വീകരിക്കും.' മായാവതി പറഞ്ഞു.

ദേശസ്നേഹത്തിന്റെ പേര് പറഞ്ഞ് സർക്കാരിന്റെ പരാജയങ്ങളെ മറച്ചുപിടിക്കാനാണ് ബിജെപിയുടെ ശ്രമം. അത്തരം ഗൂഢാലോചനകളെക്കുറിച്ച് ജാഗരൂകരായിരിക്കണം. ബിഎസ്‌പിയെ പരാജയപ്പെടുത്താൻ 2014 മുതൽ വോട്ടംഗ് മെഷീനിൽ ക്രമക്കേട് നടത്താറുണ്ട് ബിജെപി.
ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെ ഉണ്ടാവുമെന്നും അതിനായി കരുതിയിരിക്കണമെന്നും മായാവതി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി അയോധ്യയിൽ രാമക്ഷേത്രനിർമ്മാണം ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് മായാവതി പറഞ്ഞു. പിന്നാക്കവിഭാഗങ്ങൾക്ക് സംവരണാനുകൂല്യം ലഭിക്കുന്നത് കോൺഗ്രസോ നെഹ്റുവോ ബിജെപിയോ കാരണമല്ല,അംബേദ്കറുടെ പ്രവർത്തനഫലമായാണെന്നും മായാവതി അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP