Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

രാഹുലിനെ വിദേശിയെന്ന് വിളിച്ച ബിഎസ്‌പി നേതാവിനെ പുറത്താക്കി മായാവതി; എതിർ പാർട്ടി നേതാക്കളെ വ്യക്തിപരമായി വിമർശിക്കുന്നത് പാർട്ടി വിരുദ്ധ നിലപാട്; എതിർക്കേണ്ടത് എതിർ പാർട്ടി നയങ്ങൾ മാത്രമെന്ന് നേതാക്കൾക്ക് കർശനമായ നിർദ്ദേശവും

രാഹുലിനെ വിദേശിയെന്ന് വിളിച്ച ബിഎസ്‌പി നേതാവിനെ പുറത്താക്കി മായാവതി; എതിർ പാർട്ടി നേതാക്കളെ വ്യക്തിപരമായി വിമർശിക്കുന്നത് പാർട്ടി വിരുദ്ധ നിലപാട്; എതിർക്കേണ്ടത് എതിർ പാർട്ടി നയങ്ങൾ മാത്രമെന്ന് നേതാക്കൾക്ക് കർശനമായ നിർദ്ദേശവും

ലഖ്‌നൗ: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് നേതാവിനെ പുറത്താക്കി മായാവതി. രാഹുലിന്റെ അമ്മ വിദേശിയാണെന്നും രാഹുലിനെ പ്രാധാനമന്ത്രിയാക്കാൻ കഴിയില്ലെന്നുമായിരുന്നു ബി.എസ്‌പി. വൈസ് പ്രസിഡന്റ് ജയ് പ്രകാശ് സിങിന്റെ പ്രസ്താവന.മേയിൽ വൈസ് പ്രസിഡന്റാക്കിയ ജയ് പ്രകാശ് സിങ്ങിനെയാണ് ചൊവ്വാഴ്ച പുറത്താക്കിയത്.

എതിർപാർട്ടിയുടെ നേതാവിനെതിരേ വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയ സിങ്ങിന്റെ നടപടി ഗൗരവമായി എടുത്തെന്നും അദ്ദേഹത്തെ ദേശീയ വൈസ് പ്രസിഡന്റ് പദവിയിൽനിന്ന് അടിയന്തരമായി പുറത്താക്കിയെന്നും മായാവതി പറഞ്ഞു.ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ കഴിഞ്ഞ ദിവസം നടന്ന ബി.എസ്‌പി. പ്രവർത്തകരുടെ യോഗത്തിലാണ് സിങ് വിവാദപ്രസംഗം നടത്തിയത്. 'രാഹുൽഗാന്ധി അദ്ദേഹത്തിന്റെ അച്ഛൻ രാജീവ് ഗാന്ധിയെപ്പോലെയായിരുന്നെങ്കിൽ എന്തെങ്കിലും പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, അദ്ദേഹം വിദേശിയായ അമ്മ സോണിയാഗാന്ധിയുടെ കാലടികളാണ് പിന്തുടരുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യൻ രാഷ്ട്രീയത്തിൽ അദ്ദേഹം ഒരിക്കലും വിജയിക്കില്ല' എന്നായിരുന്നു സിങ്ങിന്റെ വാക്കുകൾ.

ഇത് ബി.എസ്‌പി.യുടെ സംസ്‌കാരത്തിന് പൂർണമായി എതിരാണെന്ന് മായാവതി പറഞ്ഞു. ഇത്തരം പ്രസ്താവനകൾ ആവർത്തിക്കരുതെന്ന് പ്രവർത്തകർക്കും ഭാരവാഹികൾക്കും നേതാക്കൾക്കും അവർ മുന്നറിയിപ്പുനൽകി. ബി.എസ്‌പി. ദേശീയ കോ-ഓർഡിനേറ്റർ പദവിയിൽനിന്ന് സിങ്ങിനെ നീക്കി.

ഏതെങ്കിലും സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനുമുമ്പ് ബി.എസ്‌പി. രാഷ്ട്രീയസഖ്യം പ്രഖ്യാപിക്കുംവരെ അതേക്കുറിച്ച് പ്രവർത്തകർ സംസാരിക്കരുതെന്നും അവർ നിർദ്ദേശിച്ചു. ''പാർട്ടിയുടെ പ്രത്യയശാസ്ത്രം, തത്ത്വങ്ങൾ തുടങ്ങിയവയെക്കുറിച്ച് ഏതു പരിപാടിയിലും ബി.എസ്‌പി. പ്രവർത്തകർക്ക് സംസാരിക്കാം. മറ്റുപാർട്ടികളുടെ ജനവിരുദ്ധവും വികലവുമായ നയങ്ങളെക്കുറിച്ചും തെറ്റായ പ്രവർത്തനശൈലിയെക്കുറിച്ചും പറയാം. എന്നാൽ, ദേശീയപാർട്ടികളുടെ നേതാക്കൾക്കെതിരേ വ്യക്തിപരമായ അഭിപ്രായങ്ങൾ പറയരുത് എന്നും മായാവതി നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP