Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി മെഡിക്കൽ പ്രവേശനത്തിന് ദേശീയ തലത്തിൽ ഒറ്റ പ്രവേശന പരീക്ഷ മാത്രം; മെഡിക്കൽ കൗൺസിലിന്റെ ശുപാർശയ്ക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം

ഇനി മെഡിക്കൽ പ്രവേശനത്തിന് ദേശീയ തലത്തിൽ ഒറ്റ പ്രവേശന പരീക്ഷ മാത്രം; മെഡിക്കൽ കൗൺസിലിന്റെ ശുപാർശയ്ക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം

ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിന് ദേശീയതലത്തിൽ പൊതുപ്രവേശന പരീക്ഷ നടത്താൻ തീരുമാനം. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ശുപാർശ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് അംഗീകരിച്ചത്. സംസ്ഥാനങ്ങളിലെ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളജുകളിൽ ഇനി പൊതുപരീക്ഷയാണ് മാനദണ്ഡമാകുക.

മെഡിക്കൽ കൗൺസിലിന്റെ ശുപാർശ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ അംഗീകരിച്ചതോടെയാണ് ഇത്. ഇതോടെ ദേശീയതലത്തിൽ ഇനി മെഡിക്കൽ പ്രവേശനത്തിന് പൊതുപരീക്ഷ നടക്കും. സ്വകാര്യസ്ഥാപനങ്ങൾക്കും സർക്കാരുകൾക്കും പ്രവേശനവുമായി ബന്ധപ്പെട്ട് ഇനി പരിധികളിൽ നിന്ന് പ്രവൃത്തിക്കേണ്ടിവരും. തമിഴ്, മറാത്തി,അസ്സാമീ, ബംഗ്ലാ, തെലുങ്ക്,ഗുജറാത്തി എന്നീ ആറ് പ്രാദേശികഭാഷകളിൽ പരീക്ഷ എഴുതാനും അനുമതിയുണ്ട്. പക്ഷെ, സംസ്ഥാനസർക്കാരുകൾക്കും,സ്വകാര്യ, കൽപിത സർവകലാശാലകൾക്കും ഇനി പരീക്ഷകൾ നടത്തി വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാൻ സാധിക്കില്ല. സർക്കാരും സ്വകാര്യസ്ഥാപനങ്ങളും മെഡിക്കൽപ്രവേശനപരീക്ഷകൾ നടത്തി പ്രവേശനം നൽകുമ്പോൾ മെഡി.കൗൺസിലിന്റെ പ്രവർത്തനങ്ങൾക്ക് പരിമിതിയുണ്ടായിരുന്നു.

നിലവിൽ സംസ്ഥാന സർക്കാരുകൾ പ്രവേശനപരീക്ഷ നടത്തിയാണ് മെഡിക്കൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നത്. ഇതോടൊപ്പം ഓരോ കോളജുകളും പ്രത്യേകം പ്രത്യേകം പ്രവേശനപരീക്ഷകളും നടത്തുന്നുണ്ട്. ദേശീയ പ്രവേശന പരീക്ഷ നിലവിൽ വരുന്നതോടെ ഇവയെ എല്ലാം ബാധിക്കും. പ്രവേശന പരീക്ഷകളിലെ വ്യാപക ക്രമക്കേടുകളും ദുരുപയോഗവും പരിഗണിച്ചാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നിർദ്ദേശം നൽകിയിരുന്നത്. ഇതാണ് അംഗീകരിക്കപ്പെടുന്നത്.

2013ൽ വിജ്ഞാപനം ഉപയോഗപ്പെടുത്തി ബിരുദബിരുദാനന്തരമേഖലകളിൽ ഇത്തരത്തിൽ പരീക്ഷ നടത്തിയിരുന്നു. എന്നാൽ അന്ന് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷയെഴുതിയ വിദ്യാർത്ഥികൾ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. മെഡിക്കൽ കൗൺസിൽ ആക്ട് പ്രകാരം പൊതുപരീക്ഷ സാധ്യമല്ലെന്ന് കാണിച്ച് കോടതി അത് റദ്ദ് ചെയ്യുകയുമായിരുന്നു. ഒക്ടോബറിൽ നടന്ന മെഡിക്കൽ കൗൺസിൽ യോഗത്തിൽ പ്രവേശനപരീക്ഷയുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാനുള്ള തീരുമാനം അംഗീകരിക്കുകയായിരുന്നു.

കഴിവുള്ളവർക്ക് മാത്രം കടന്നുവരാനുള്ള സാഹചര്യമൊരുക്കണമെന്നു കാണിച്ചാണ് മെഡിക്കൽ കൗൺസിൽ ഇത്തരത്തിലൊരു ശുപാർശ മുന്നോട്ട് വച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP