Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യാക്കൂബ് മേമന്റെ കബറടക്കം വൈകുന്നേരം 4.30 ന്

മുംബൈ: മുംബൈ സ്‌ഫോടനക്കേസിൽ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന്റെ കബറടക്കം വ്യാഴാഴ്ച വൈകുന്നേരം 4.30 ന് നടക്കും. സൗത്ത് മുംബൈയിലെ മറൈൻ ബഡാ കബർസ്ഥാനിലാണ് കബറടക്കം. യാക്കൂബിന്റെ മൃതദേഹം വ്യാഴാഴ്ച രാവിലെ തന്നെ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. സഹോദരൻ സുലൈമാനും ബന്ധു ഉസ്മാനും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്.

മൃതദേഹം ഉച്ചയോടെ നാഗ്പുരിലെ ജയിലിൽ നിന്ന് എയർ ആംബുലൻസിൽ മുംബൈയിൽ എത്തിച്ചു. മേമന്റെ കുടുംബത്തിന്റെ മാഹിമിലെ വീട്ടിലേക്കാണ് മൃതദേഹം കൊണ്ടുവന്നത്. കർശന നിബന്ധനയോടെയാണ് മൃതദേഹം വിട്ടുനൽകിയത്. അടുത്തബന്ധുക്കൾക്കും കുടുംബ സുഹൃത്തുക്കൾക്കും മാത്രം മൃതദേഹം കാണാം. വിലാപയാത്ര പാടില്ല. മൃതദേഹത്തിന്റെ ചിത്രങ്ങൾ എടുക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ 6.38നു നാഗ്പൂർ സെൻട്രൽ ജയിലിലാണ് മേമന്റെ വധശിക്ഷ നടപ്പിലാക്കിയത്. മേമന്റെ മൃതശരീരം ജയിൽവളപ്പിൽ തന്നെ സംസ്‌കരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. മേമനെ തൂക്കിലേറ്റിയ പശ്ചാത്തലത്തിൽ മുംബൈയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നാഗ്പൂർ ജയിൽ പരിസരത്ത് നിരോധനാഞ്ജയും പ്രഖ്യാപിച്ചു. മുംബൈയിലെ സംഘർഷ സാധ്യതാ മേഖലകളിൽ സുരക്ഷ കർശനമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP